എം.എസ് ധോനിയുടെ കിടിലന്‍ ട്രൈലര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ ജീവിതകഥ പറയുന്ന 'എം.എസ് ധോനി ദി അണ്‍ടോള്‍ഡ് സ്റ്റോറി'യുടെ ട്രൈലര്‍ പുറത്തിറങ്ങി. സുശാന്ത് സിങ് രജ്പുത് ആണ് ധോനിയായി വേഷമിടുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്പയേഡ് എന്‍്റര്‍ടെയ്ന്‍മെന്‍്റും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡേയാണ്. ധോനിയുടെ ഭാര്യ സാക്ഷിയുടെ വേഷത്തിലെത്തുന്നത് കിയാര അധ്വാനിയാണ്. ധോനിയുടെ അച്ഛന്‍ പാന്‍ സിങ്ങിന്റെവേഷം ചെയ്യുന്നത് അനുപം ഖേറാണ്. ഭൂമിക ചൗളയാണ് ധോനിയുടെ സഹോദരിയുടെ വേഷത്തിലെത്തുന്നത്. ചിത്രം സെപ്തംബര്‍ 30 ന് തിയേറ്ററുകളില്‍ എത്തും. 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.