ദുബൈ: ബോളിവുഡ് സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും പ്രീതി സിന്‍റയും ഷാറൂഖ് ഖാനുമാണ് ഇഷ്ടതാരങ്ങളെന്നും കളി നിര്‍ത്തി സിനിമയില്‍ അഭിനയത്തിന്‍െറ പുതിയ ഇന്നിങ്സ് തുറന്ന മുന്‍ ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. മികച്ച അഭിനേതാക്കളായ പ്രീതി സിന്‍റയും ഷാറൂഖും തന്‍െറ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. താന്‍ അഭിനയിച്ച 'അണ്‍ ഇന്ത്യന്‍' എന്ന ഇന്ത്യന്‍ ഇംഗ്ളീഷ് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ദുബൈയില്‍ എത്തിയതായിരുന്നു ബ്രെറ്റ് ലീ. ഇന്ത്യയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും തന്‍െറ രണ്ടാം വീടായാണ് ഇന്ത്യയെ കാണുന്നതെന്നും കൊടുങ്കാറ്റ് വേഗത്തില്‍ പന്തെറിഞ്ഞ് ലോകത്തെ വിസ്മയിപ്പിച്ച ബ്രെറ്റ് ലീ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അവിടെ ഒരുപാട് കാലം താന്‍ ചെലവഴിച്ചിട്ടുണ്ട്. ഓരോ തവണ ഇന്ത്യയില്‍ പോകുമ്പോഴും ജനങ്ങള്‍ കാണിക്കുന്ന സ്നേഹം നേരില്‍ അനുഭവിച്ചതാണ്. ഡല്‍ഹിയിലോ മുംബൈയിലോ മറ്റ് എവിടെയായാലും താന്‍ ഏറെ ആദരിക്കപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യക്കാരുടെ കഥ പറയുന്ന ‘അണ്‍ ഇന്ത്യന്‍’ സിനിമയില്‍ അഭിനയിച്ചത്. വലിയൊരു അനുഭവമായിരുന്നു അത്. ജീവിതത്തിലെ വഴിത്തിരിവാണ് സിനിമ. ആദ്യ സിനിമയില്‍ സംതൃപ്തനുമാണ്. കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. നേരത്തെ തന്നെ അഭിനയിക്കാന്‍ ക്ഷണമുണ്ടായിരുന്നെന്നും ഉചിതമായ സമയത്ത് അത് സ്വീകരിച്ചെന്നേയുള്ളൂവെന്നും 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രെറ്റ്ലീ പറഞ്ഞു. കളിയും സിനിമയും ഒരുപോലെ തനിക്ക് പ്രധാനമാണ്. കളിയായാലും അഭിനയമായാലും അതിനോട് അഭിനിവേശമുണ്ടാവുകയും നൂറു ശതമാനവും സമര്‍പ്പണത്തിന് തയാറാവുകയും ചെയ്താല്‍ മികവ് കാട്ടാനാകും. രണ്ടും ശരിക്കും ആസ്വദിക്കാന്‍ സാധിക്കും. കളിയില്‍ നിന്ന് താന്‍ വിരമിച്ചുകഴിഞ്ഞു. അതുകൊണ്ട് ഇനി സിനിമയിലേക്ക് കേന്ദ്രീകരിക്കുകയാണ്- 39കാരന്‍ പറഞ്ഞു.
‘അണ്‍ ഇന്ത്യന്‍’ ഇന്ത്യയിലും ഗള്‍ഫിലുമടക്കം ആഗോളതലത്തില്‍ ആഗസ്റ്റ് 18ന് പ്രദര്‍ശനത്തിനത്തെും. അനുപം ശര്‍മ സംവിധാനം ചെയ്ത സിനിമയില്‍ തനിഷ്താ ചാറ്റര്‍ജിയാണ് ബ്രെറ്റ്ലീയുടെ നായിക. സിഡ്നിയില്‍ ചിത്രീകരിച്ച സിനിമ ആസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനത്തെിയിരുന്നു. ഇന്ത്യക്കാരിയെ പ്രേമിക്കുന്ന ആസ്ട്രേലിയന്‍ അധ്യാപകന്‍െറ റോളിലാണ് ബ്രെറ്റ്ലീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.