ഗോതമ്പ്​ പൊടിയിലെ 15000; ആ ‘റോബിൻ ഹുഡ്’ താനല്ലെന്ന്​ ആമിർ ഖാൻ

ന്യൂഡൽഹി: ഒരാഴ്​ച മുമ്പ്​​ ബോളിവുഡ്​ താരം ആമിർ ഖാൻ ലോക്​ഡൗണിനെത്തുടർന്ന്​ ബുദ്ധിമുട്ടിലായ പാവപ്പെട്ടവർക്ക്​ ഗോതമ്പുപൊടിക്കുള്ളിൽ ഒളിപ്പിച്ച്​ സഹായധനം നൽകിയെന്ന തരത്തിൽ പ്രചരിച്ച വിഡിയോ ഇൻറർനെറ്റിൽ തരംഗമായിരുന്നു. ഒരു ടിക്​ടോക്​ വീഡിയോയിലൂടെയാണ്​ ​സംഗതി വൈറലായത്​. നിരവധി പേർ സംഭവത്തിൻെറ നിജസ്​ഥിതിയറിയാതെ താരത്തെ പ്രശംസ​ കൊണ്ട്​ മൂടി. എന്നാൽ ഊഹാപോഹങ്ങൾക്ക്​ വിരാമമിട്ട്​ താനല്ല ആ പ്രവർത്തി ചെയ്​തതെന്ന്​ ട്വീറ്ററിലൂടെ ഔദ്യോഗിക സ്​ഥിരീകരണം നടത്തിയിരിക്കുകയാണ്​ ‘മിസ്​റ്റർ പെർഫക്​ഷനിസ്​റ്റ്​​’. 
പ്രിയരേ ഗോതമ്പ് പാക്കറ്റിൽ പണം നൽകിയത്​ ഞാനല്ല. അത്​ വ്യാജ വാർത്തയോ അല്ലെങ്കിൽ പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏതെങ്കിലും റോബിൻഹുഡോ ചെയ്​തതാകും. സുരക്ഷിതരായിരിക്കൂ. സ്​നേഹം. -ആമിർ ട്വിറ്ററിൽ കുറിച്ചു. 

 

കോവിഡ്​ വ്യാപനവും ലോക്​ഡൗണും കാരണം ഏറെ ബുദ്ധിമുട്ടിലായ ഡൽഹിയുടെ ഒരുപ്രദേശത്തേക്ക്​​ താരം ഗോതമ്പ്​ പൊടികൾ നിറച്ച ഒരു ട്രക്ക്​ ട്രക്കെത്തുന്നു. അവശതയനുഭവിക്കുന്ന ഗ്രാമീണർക്ക്​ ഒരുകിലോ ഗോതമ്പ്​ പൊടി മാത്രമാണ്​ വിതരണം ചെയ്​തത്​. ധാന്യത്തിൻെറ അളവ്​ വളരെ കുറവായതിനാൽ തന്നെ വളരെയേറെ കഷ്​ടതയനുഭവിക്കുന്നവർ മാത്രമാണത്​ വാങ്ങാൻ സന്നദ്ധരായത്​​. എന്നാൽ വീട്ടിലെത്തി പാക്കറ്റ്​ തുറന്ന അവരെ ഞെട്ടിച്ചുകൊണ്ട്​ ആ പാക്കറ്റിൽ 15000 രൂപ ഒളിപ്പിച്ചു വെച്ചിരുന്നു. ആ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാവ്​ ആമിർ ഖാൻെറ പേര്​ എവിടെയും പരാമർശിച്ചില്ല. പക്ഷേ വീഡിയോ പ്രചരിപ്പിച്ച ആളുകൾ പ്രവർത്തിയുടെ പിതൃത്വം ആമിർ ഖാൻെറ തലയിൽ കെട്ടിവെക്കുകയായിരുന്നു. 

Full View

താരത്തിൻെറ ഭാഗത്ത്​ നിന്നും ഔദ്യോഗിക സ്​ഥിരീകരണമൊന്നും വരാത്തതിനാൽ തന്നെ ഇത്​ വ്യാജ വാർത്തയാണെന്ന്​ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ ഒരാഴ്​ചക്ക്​ ശേഷമാണ്​ ‘ദംഗൽ’ താരത്തിൻെറ ഒൗദ്യോഗിക സ്​ഥിരീകരണമെത്തിയത്​. 

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ കെയേഴ്​സ്​ ഫണ്ടിലേക്കും മഹാരാഷ്​ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഫിലിം വർക്കേഴ്​സ്​ അസോസിയേഷനും ആമിർ സംഭാവന ചെയ്​തിരുന്നു. ആമിറും ഭാര്യ കിരൺ റാവുവും ചേർന്നാരംഭിച്ച എൻ.ജി.ഒ ആയ പാനി ഫൗണ്ടേഷൻെറ കീഴിൽ സംസ്​ഥാനത്ത്​ വരൾച്ച രൂക്ഷമായ ഭാഗങ്ങളിലും സഹായമെത്തിക്കുന്നുണ്ട്​. 

വാട്​സാപ്പിൽ പ്രചരിച്ച മെസേജുകളിലൊന്ന്​
 

 

Tags:    
News Summary - Aamir Khan Is Not The "Robin Hood" In Wheat Bags Of Money Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.