മുംബൈ: ബോളിവുഡ് നടി ജിയാ ഖാെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടൻ സൂരജ് പഞ്ചോലിക്കെതിരെ സെഷൻസ് കോടതിയിൽ കുറ്റം ചുമത്തി. ആത്മഹത്യാപ്രേരണക്കുറ്റമാണ് 27 കാരനുമേൽ ജഡ്ജ് കെ.ഡി. ഷിർഭാതെ ചുമത്തിയത്.
സൂരജ് തെൻറ നിരപരാധിത്വം ബോധിപ്പിച്ചിട്ടുണ്ടെന്നും കേസിൽ സാക്ഷിവിസ്താരം ഫെബ്രുവരി 14ന് ആരംഭിക്കുമെന്നും സൂരജിെൻറ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. 2013 ജൂൺ മൂന്നിനാണ് സ്വന്തം വീട്ടിൽ ജിയാ ഖാനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളിൽ സൂരജിെൻറ വീട്ടിലായിരുന്നു ജിയ. അമിതാഭ് ബച്ചനൊന്നിച്ച് ‘നിശബ്ദ്’ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് ഇവർ ബോളിവുഡിൽ ശ്രദ്ധേയയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.