ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിെൻറ മരണത്തിനുപിന്നാലെ സംവിധായകൻ കരൺ ജോഹറിെൻറയും നടി ആലിയ ഭട്ടിെൻറയും മുൻ നിലപാടുകൾ ചർച്ചയാകുന്നു. കരൺജോഹറിെൻറയും ആലിയ ഭട്ടിെൻറയും അനുശോചന സന്ദേശങ്ങൾക്ക് താഴെ വിമർശനവുമായും മുൻനിലപാടുകൾ ഓർമിപ്പിച്ചും നിരവധി പേരെത്തി.
മുമ്പ് നടന്ന ‘കോഫി വിത്ത് കരൺ’ ടി.വി ചാറ്റ്ഷോക്കിടെ സുശാന്തിനെ അപമാനിച്ച സംഭവം ചർച്ചക്കെടുത്താണ് പ്രതികരണങ്ങൾ ഏറെയും. ടി.വി ചാറ്റ്ഷോക്കിടെ റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ റൗണ്ടിൽ സുശാന്ത് സിങ് രാജ് പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാനുള്ള കരൺജോഹറിെൻറ ചോദ്യത്തിന് ‘സുശാന്ത് സിങ് രാജ്പുത്തോ? അതാരാ’ എന്ന് ആലിയ മറുപടി പറഞ്ഞിരുന്നു. ആലിയ ഭട്ടിെൻറ അനുശോചന ട്വീറ്റിനുതാഴെ ഈ സംഭവം ഓർമിപ്പിച്ച് നിരവധിപേർ രംഗത്തെത്തി.
കരൺ ജോഹറിെൻറ അനുശോചന സന്ദേശത്തിന് താഴെയും രൂക്ഷ വിമർശനങ്ങളുയരുന്നുണ്ട്. ‘‘കഴിഞ്ഞ ഒരുവർഷമായി താങ്കളുമായി ഒരുബന്ധവും വെച്ചുപുലർത്താതിരുന്നതിൽ ഞാൻ സ്വയം പഴിക്കുന്നു. നിെൻറ ജീവിതവും സങ്കടങ്ങളും മറ്റൊരാളുമായി പങ്കുവെക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. പക്ഷേ എനിക്കതിനായില്ല. ഇത്തരം തെറ്റ് ഇനി ആവർത്തിക്കില്ല.സുശാന്തിെൻറ മരണം മറ്റുള്ളവരിലേക്ക് എന്നെ കടന്നുചെല്ലാൻ പ്രേരിക്കുന്നു’’ എന്നാണ് കരൺ ജോഹർ പ്രതികരിച്ചിരുന്നത്.
എന്നാൽ കരൺ ജോഹർ ഇത്രയും കാലം എവിടെയായിരുന്നെന്നും താരകുടുംബത്തിൽ നിന്നല്ലാത്ത സുശാന്തിനെപ്പോലുള്ളവർ അവഗണന നേരിട്ടിരുന്നതായും നിരവധി പേർ അഭിപ്രായപ്പെട്ടു. കരൺ ജോഹർ ബോളിവുഡിലെ കുടുംബാധിപത്യത്തിെൻറ പതാകവാഹകനാണെന്ന് മുമ്പ് കങ്കണ റണാവത്ത് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.ഐ.എഫ്.എ അവാർഡ് വേദിയിൽ വെച്ച് വരുൺ ധവാനെയും സെയിഫ് അലി ഖാനെയും ചേർത്തുനിർത്തി ‘‘നെപ്പോറ്റിസം റോക്ക്സ്’’ എന്ന് മറുപടി നൽകിയിരുന്നു. മൂന്നുപേരുടെയും പിതാക്കൻമാർ സിനിമയിൽ പ്രവർത്തിച്ചത് സൂചിപ്പിച്ചായിരുന്നു കരൺ ജോഹറിെൻറ പ്രസ്താവന. കങ്കണയുടെ കുടുംബാധിപത്യത്തിനെതിരായ നിലപാടും ട്വിറ്ററിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.