വംശീയത, സ്വജനപക്ഷപാതം തുടങ്ങി ബോളിവുഡിൽ അരങ്ങുവാഴുന്ന തിന്മകളുടെ നിരൂപണങ്ങൾകൊണ്ടുകൂടി സജീവമായിരുന്നു ഇൗ കോവിഡ് കാലം. ബോളിവുഡിലെ മക്കൾ മാഹാത്മ്യം അത്ര നല്ലതല്ലെന്ന വിമർശനം ഉന്നയിക്കാൻ ഉള്ളിൽനിന്നുതന്നെ ശ്രമമുണ്ടായി. നെേപാട്ടിസം (സ്വജനപക്ഷപാതം) വിവാദം കത്തിക്കയറിയതോടെ ഇൻഡസ്ട്രിയിലെ ധാരാളം താരപുത്രന്മാർക്കും പുത്രിമാർക്കും സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്സിെൻറ എണ്ണത്തിൽ കാര്യമായ ഇടിവും സംഭവിച്ചിരുന്നു. ഇൗ വിവാദങ്ങൾക്കിടെയാണ് നടി ശാന്തിപ്രിയ നടൻ അക്ഷയ്കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അക്ഷയിെൻറ വംശീയ പരിഹാസം തന്നെ വിഷാദത്തിലേക്ക് തള്ളിവിെട്ടന്നും തെൻറ സിനിമ ജീവിതത്തിനുതെന്ന അന്ത്യംകുറിച്ചെന്നും ശാന്തിപ്രിയ പറയുന്നു. 1991ൽ അക്ഷയ്കുമാറിെൻറ നായികയായി 'സൗഗന്ധി'ലൂടെയാണ് ശാന്തിപ്രിയ ബോളിവുഡിലെത്തിയത്. തുടക്ക കാലത്തുതന്നെ തെൻറ ഇരുണ്ട നിറത്തെ ചൊല്ലിയുള്ള വംശീയമായ കുത്തുവാക്കുകൾ അനുഭവിക്കേണ്ടിവന്നിരുന്നതായി നടി പറഞ്ഞു. സംഭവെത്ത കുറിച്ച് നടി പറഞ്ഞതിങ്ങനെ.
'സൗഗന്ധിനുശേഷം ഞാനും അക്ഷയും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇക്കേ പെ ഇക്ക. സിനിമയിൽ ഒരു മോഡേൺ വേഷമായിരുന്നു എെൻറത്. അതിനാൽ വസ്ത്രത്തിന് അടിയിൽ സ്റ്റോക്കിങ്ങ്സ്കൂടി ഇട്ടിരുന്നു. പൊതുവെ തവിട്ടായ എെൻറ നിറത്തെ ഇത് കൂടുതൽ ഇരുണ്ടതാക്കി. ക്ലൈമാക്സ് രംഗത്തിൽ അഭിനയിക്കുേമ്പാൾ ശാന്തിപ്രിയയുടെ കാലിൽ രക്തം കട്ടപിടിച്ചതായി അക്ഷയ് ഉച്ചത്തിൽ പറഞ്ഞ് ഉറക്കെ ചിരിച്ചു. സെറ്റിൽ അപ്പോൾ നൂറോളംപേർ ഉണ്ടായിരുന്നു. ആദ്യം അക്ഷയ് പറഞ്ഞതെന്താണെന്ന് എനിക്ക് മനസിലായില്ല. ഇതേപറ്റി അക്ഷയിനോട് തന്നെ ചോദിച്ചപ്പോഴാണ് നിെൻറ മുട്ടുകൾ കറുത്തിരിക്കുന്നത് കണ്ടില്ലേ എന്ന് പറഞ്ഞത്'. ഇൗ സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞെന്നും അതിനുശേഷം വിഷാദം ബാധിച്ചെന്നും അഭിനയ രംഗത്ത് തുടരാനുള്ള ആത്മവിശ്വാസം നഷ്ടപ്പെെട്ടന്നും ശാന്തിപ്രിയ പറയുന്നു. ഇത് താനിപ്പോൾ പുറത്തു പറയുന്നത് അക്ഷയിനോടുള്ള വിരോധംകൊണ്ടല്ലെന്നും വംശീയമായ ചില അഭിപ്രായപ്രകടനങ്ങൾ ആളുകളെ എങ്ങിനെ ആഴത്തിൽ ബാധിക്കുമെന്ന് വെളിവാക്കാനാണെന്നും നടി പറഞ്ഞു. അടുത്ത കാലത്ത് ബിഗ്ബോസിലും ശാന്തിപ്രിയ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.