മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തിങ്കളാഴ്ച ട്വിറ്ററിൽ മഞ്ഞ വിേൻറജ് ഫോർഡ് കാറിനരിെക നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ‘‘ചില സമയങ്ങളിൽ നിങ്ങൾക്ക് സംസാരിക്കാൻ കഴിയാതെ വരും.. ഞാൻ ഇപ്പോൾ അങ്ങനെയാണ്. അവ പ്രകടമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒന്നും പുറത്തുവരുന്നില്ല’’ എന്നു തുടങ്ങുന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവെച്ചത്.
ഈ വിേൻറജ് കാർ ഇത്രയും പ്രിയപ്പെട്ടതാകാനുള്ള കാരണം ബിഗ്ബി ബ്ലോഗിലൂടെയാണ് പങ്കുവെച്ചത്. ഒരിക്കൽ ബച്ചൻ തെൻറ കുടുംബത്തിൽ ആദ്യം വാങ്ങിയ കാറായ ഫോർഡ് പെർഫക്ടിനെക്കുറിച്ച് ബ്ലോഗിലൂടെ കുറിച്ചിരുന്നു.
T 3464 - There are times when you are speechless .. I am now .. been trying to express, but nothing comes out ..
— Amitabh Bachchan (@SrBachchan) March 8, 2020
.. a story of times gone by .. a gesture beyond time .. pic.twitter.com/Vm37n9ZCnR
ബ്ലോഗ് പ്രസിദ്ധീകരിച്ച് മാസങ്ങൾക്കുശേഷം സുഹൃത്ത് ആനന്ദ്്, അമിതാഭ് ബച്ചന് സമ്മാനിക്കാനായി ഒരു കാറുമായെത്തി. ആദ്യം വാങ്ങിയ അതേ മോഡൽ കാർ. മാസങ്ങളുടെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ കാർ അതേ നിറത്തിലുള്ള പെയിൻറ് അടിക്കുകയും ചെയ്തിരുന്നു. അന്നത്തെ കാറിെൻറ നമ്പറും ബിഗ്ബി ബ്ലോഗിൽ പങ്കുവെച്ചിരുന്നു. അതേ നമ്പറായ 2882 തന്നെ സമ്മാനമായി നൽകിയ കാറിനും സുഹൃത്ത് സംഘടിപ്പിച്ചു.
തെൻറ പഴയ കാർ വീണ്ടും തേടിയെത്തിയതിെൻറ ആവേശം മുഴുവൻ ബ്ലോഗിൽ ബിഗ്ബി പങ്കുവെക്കുന്നുണ്ട്. നിമിഷങ്ങൾക്കകം കുറിപ്പും ചിത്രവും ആരാധകർ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.