മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ വനിതാദിനത്തിലെ ട്വീറ്റിനെതിരെ പരാതി. വർമയുടെ ട്വിറ്റർ അക്കൗണ്ട് ബ്ളോക്ക് ചെയ്യണമെന്നും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ സെക്ഷൻ 298 ചുമത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതി റണാർഗിനിയാണ് പരാതി നൽകിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ നടപടിയെടുത്തിട്ടുണ്ട്.
വനിതാദിനത്തിലാണ് വർമ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ തനിക്കെതിരെ പരാതി നൽകിയവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും വർമ ട്വീറ്റ് ചെയ്തു.
സണ്ണി ലിയോണിന്‍റെ ആരാധകരെ അപമാനിക്കുന്നതാണ് പരാതി നൽകിയ നടപടിയെന്നാണ് സംവിധായകന്‍റെ അവകാശവാദം. താൻ എഴുതിയത് മനസ്സിലാകാത്തതുകൊണ്ടാണ് പ്രതിഷേധം ഉണ്ടാകുന്നതെന്നും ഈ നിരക്ഷരർ ഡിക്ഷണറി എടുത്ത് പഠിക്കട്ടെ എന്നും വർമ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.