ദുൽഖർ സൽമാന്‍റെ രണ്ടാം ബോളിവുഡ് ചിത്രം 'സോയ ഫാക്ടറി'ന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ ദുൽഖർ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയെയാണ് അവതരിപ്പിക്കുന്നത്. അനുജ ചൗഹാന്റെ ജനപ്രിയ നോവല്‍ ദി സോയാഫാക്ടറിനെ ആസ്പദമാക്കി എത്തുന്ന ചിത്രത്തില്‍ നായികയാകുന്നത് സോനം കപൂറാണ്. ‘തെരെ ബിൻ ലാദൻ’ എന്ന സൂപർഹിറ്റ് ചിത്രമൊരുക്കിയ അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ നിർമാതാക്കളിൽ പ്രശസ്തരായ ‘ആർതി-പൂജ ഷെട്ടി’ സഹോദരിമാരും ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുമാണ് സോയ ഫാക്ടറിന് വേണ്ടി പണം മുടക്കുന്നത്.
2008ൽ പുറത്തിറങ്ങിയ നോവലാണ് സോയ ഫാക്ടർ. ഒരു പരസ്യ കമ്പനിയുടെ എക്സിക്യൂട്ടിവ് എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടർ. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുൾപ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തിൽ സോയ പങ്കെടുക്കുന്നതും അവർ പിന്നീട് ടീമിന്‍റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് ചിത്രം അനാവരണം ചെയ്യുന്നത്.
സോയയുടെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമിൻറെ ഭാഗ്യമായി മുദ്ര കുത്തപ്പെടുന്നു. ഇതോടെ, 2011ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാൻ ക്രിക്കറ്റ് ബോർഡ് സോയയെ നിർബന്ധിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ അന്നത്തെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന കോഹ്‍ലിയുെട വേഷമാണ് ദുൽഖർ ചെയ്യുന്നത്. എന്നാൽ അന്ന് കോഹ്‍ലി ഇത്ര വലിയ താരമായിരുന്നില്ല.
ദുൽഖർ നായകനായ ആദ്യ ബോളിവുഡ് ചിത്രം ‘കാർവാനി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.