‘പത്മാവതി’ തങ്ങൾക്കായി പ്രദർശിപ്പിച്ചില്ലെങ്കിൽ തീയേറ്ററുകൾ കത്തിക്കും– രജ്പുത്ന സംഘ്​

ജയ്പൂർ: സജ്ഞയ്​ ലീലാ ബാൻസാലിയുടെ പുതിയ ചിത്രം പത്മാവതിയുടെ പ്രത്യേക പ്രദർശനം നടത്തി​യില്ലെങ്കിൽ തീയേറ്ററുകൾ കത്തിക്കുമെന്ന് ജയ് രജ്പുത്ന സംഘിന്‍റെ ഭീക്ഷണി. ആദ‍്യ പ്രദർശനം തങ്ങൾക്കായി മാത്രം വേണമെന്നും അവർ ആവശ്യപ്പെട്ടു. ജയ്പൂരിൽ ചിത്രത്തിന്‍റെ പ്രദർശനം സംബന്ധിച്ച് വിവിധ തീയേറ്റർ ഉടമകകളുമായി സംഘടന ചർച്ച നടത്തിയിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട്​ ചെയ്​തിരുന്നു. 

ചരിത്രത്തിനെ ഒരുതരത്തിലും വളച്ചൊടിക്കാൻ അനുവദിക്കുകയില്ലെന്ന്​ ജയ് രാജ്പുത്ന സംഘ് അറിയിച്ചു.  സിനിമയിൽ രജ്​പുത്​ റാണി പത്മാവതിയും അലാവുവീൻ ഖിൽജിയും തമ്മിൽ  ഏതെങ്കിലും തരത്തിലുള്ള പ്രണയ ബന്ധങ്ങൾ ഉണ്ടെങ്കിൽ തീയേറ്റർ കത്തിക്കുമെന്നും സംഘ് വ്യക്തമാക്കി. വിവിധ രജപുത്ര സംഘടനകളുടെ സാന്നിധ്യത്തിൽ ചിത്രം പ്രദർശിപ്പിക്കുകയും  റാണി പത്മാവതിയെ അവഹേളിക്കുന്ന തരത്തിൽ ഒന്നും ചിത്രത്തിൽ ഇല്ലെന്ന് വ്യക്തമാക്കുകയും വേണം. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കാന്‍ വരെ പരിശീലനം സിദ്ധിച്ചവരാണ് രജ്​പുത്​ അംഗങ്ങളെന്നും  പത്മാവതിയെ അവഹേളിച്ചവരെ വെറുതെ വിടില്ലെന്നും രാജ്പുത്ന സംഘ് പറഞ്ഞു. 

ഡിസംബർ 1നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ദീപികാ പദുക്കോണാണ്​ റാണി പത്മാവതിയായി വേഷമിടുന്നത്. അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗ് വേഷമിടുന്നു. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 

Tags:    
News Summary - Fresh threat for Padmavati as small Rajput group insists on showing film- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.