തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളുടെ കഥ പറയുന്ന സംവിധായകൻ ആനന്ദ് പട്വർധെൻറ വിവേകിന് (റീസൺ)12ാമത് കേരള രാജ്യാന്തര ഹ്രസ്വ ഡോക്യുമെൻററി ചലച്ചിത്രമേളയിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പ്രദർശനാനുമതിയില്ല.
പശു സംരക്ഷണത്തിെൻറ പേരില്‍ രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധബോൽകർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതങ്ങളും ചർച്ച ചെയ്യുന്ന ഡോക്യുമെൻററിക്ക് സെൻസർ ഇളവ് നൽകാൻ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വിസമ്മതിക്കുകയായിരുന്നു.
ഇതോടെ തിങ്കഴാഴ്ച കൈരളിയിൽ ആറ് മണിക്ക് ലോങ് ഡോക്യുമെൻററി വിഭാഗത്തിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന ചിത്രം മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.