പാകിസ്താൻ സന്ദർശിച്ചതിന് മോദി മാപ്പ് പറയണം -അനുരാഗ് കശ്യപ്

ന്യൂഡല്‍ഹി: പാകിസ്താൻ താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾ  വിലക്കുന്നതിനെതിരെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ഡിസംബറിൽ പാകിസ്താൻ സന്ദർശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കശ്യപ് ട്വീറ്റ് ചെയ്തു. രാജ്യത്ത് എന്തു പ്രശ്നമുണ്ടായാലും അതിനെയെല്ലാം സിനിമയുമായി ബന്ധിപ്പിക്കുകയും അതിന്റെ പേരിൽ സിനിമകൾ നിരോധിക്കുകയും ചെയ്യുന്ന നടപടിയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015 ഡിസംബർ 25നാണ് മോദി പാകിസ്താൻ സന്ദർശിച്ചത്. ആ സമയങ്ങളിൽ തന്നെയാണ് കരൺ ജോഹർ ‘ഏ ദിൽ ഹെ മുഷ്കിൽ’ എന്ന ചിത്രം ചിത്രീകരിച്ചതെന്നും കശ്യപ് ചൂണ്ടിക്കാട്ടി. പാക് അഭിനേതാവ് ഫവദ് ഖാൻ അഭിനയച്ചിതു കൊണ്ടു മാത്രം ഈ ചിത്രം നിരോധിക്കണമെന്ന് പറയുന്നവർ പാക്കിസ്താൻ സന്ദർശിച്ച പ്രധാനമന്ത്രിയുടെ നടപടി കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങും വഴിയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. മുൻകൂട്ടി നിശ്ചയിക്കാതിരുന്നിട്ടും താങ്കൾ പാകിസ്താൻ സന്ദർശിച്ചത് ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണ്. എന്നാൽ സിനിമഒരു വ്യക്‌തിയുടെ മുടക്കുമുതലാണ്. അങ്ങനെയുള്ള സനിമ എങ്ങനെ നിരോധിക്കാൻ സാധിക്കുമെന്നും അനുരാഗ് കശ്യപ് ചോദിച്ചു.
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സിനിമ ഓണേഴ്‌സ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ’യാണ് പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ക്ക് റിലീസിങ് തിയേറ്ററുകള്‍ നല്‍കേണ്ടതെന്ന് തീരുമാനിച്ചിരുന്നു.

 

Tags:    
News Summary - Modi must apologize for Pakistan visit Anurag Kashyap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.