ലഖ്നൗ: വിവാദങ്ങൾക്കും കാത്തിരിപ്പിനും ശേഷം റിലീസ് ചെയ്ത സഞ്ജയ് ലീലാ ബൻസാലി ചിത്രം പ്രദർശിപ്പിച്ച തിയറ്ററുകൾക്ക് നേരെ വ്യാപക ആക്രമം. ഉത്തർപ്രദേശിലെ പലയിടങ്ങളിലും കർണിസേന ആക്രമണങ്ങൾ അഴിച്ചുവിട്ടു. ബോളിവുഡിലെ മുൻ നിര താരമായ അജയ് ദേവ്ഗണിെൻറ ഉടമസ്ഥതയിലുള്ള യു.പിയിലെ തിയറ്ററിന് നേരെയും ആക്രമണമുണ്ടായി.
പത്മാവതിെൻറ അഡ്വാൻസ് ബുക്കിങ്ങിനായി ടിക്കറ്റ് കൗണ്ടർ തുറന്ന സമയത്തായിരുന്നു ആക്രമണം. സേനയുടെ പ്രവർത്തകർ ഒരുമിച്ച് കൂടി മുദ്രാവാക്യം മുഴക്കുകയും ടിക്കറ്റ് കൗണ്ടർ അടിച്ച് തകർക്കുകയുമായിരുന്നു. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തിയറ്ററുടമകളെ കാണണമെന്ന് കർണിസേനക്കാർ ഭീഷണി മുഴക്കിയെന്ന് തിയറ്റർ മാനേജർ പറഞ്ഞു. ചിത്രം തിയറ്ററിലെത്തിയാൽ പ്രത്യാഘാതമുണ്ടാവുമെന്ന രജ്പുത് വിഭാഗക്കാരുടെ ഭീഷണിയെ തുടർന്ന് വൻ സുരക്ഷാ സന്നാഹം മിക്ക തിയറ്ററിലും ഏർപ്പെടുത്തിയിരുന്നു.
അതേ സമയം സംഭവത്തിൽ പ്രതികരിക്കാൻ അജയ് ദേവ്ഗൺ വിസമ്മതിച്ചു. ഇൗയിടെയാണ് അജയ് യുപിയിൽ നാല് തിയറ്ററുകൾ തുടങ്ങിയത്. ജനസംഖ്യക്കനുസരിച്ച് തിയറ്റർ കുറവായതിനാലാണ് ബോളിവുഡിലെ സൂപർസ്റ്റാർ യുപിയിൽ നാല് ഒറ്റ സ്ക്രീൻ തിയറ്ററുകൾ തുടങ്ങിയത്. വൈകാതെ എല്ലാം മൾട്ടിപ്ലക്സുകൾ ആക്കാനും താരം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.