മുംബൈ: വിവാദ വ്യവസായി വിജയ് മല്യയെ കുറിച്ച് സിനിമയെടുക്കുമെന്ന് മുൻ സെൻസർ ബോർഡ് തലവൻ പഹ്ലജ് നിഹ്ലാനി. ‘രംഗീല രാജ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഗോവിന്ദയായിരിക്കും നായകനാകുക. നീണ്ട 35 വർഷത്തിന് ശേഷം നിഹ്ലാനിയും ഗോവിന്ദയും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.
ഒരുകാലത്ത് ബോളിവുഡിൽ മികച്ച ഹാസ്യ നായകനെന്ന് പേരെടുത്ത ഗോവിന്ദ ഇൗയിടെയായി സിനിമയിൽ സജീവമായിരുന്നില്ല. ‘ഗോവിന്ദയുടെ മല്യയായുള്ള പുതിയ അവതാരത്തെ കണ്ടാൽ പ്രേക്ഷകർ ഞെട്ടുമെന്ന്’ നിഹ്ലാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വരുന്ന ആഗസ്റ്റ് മാസം ചിത്രത്തിെൻറ ഷൂട്ടിങ് തുടങ്ങുെമന്നും നിഹ്ലാനി കൂട്ടിച്ചേർത്തു.
കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെ ഇംഗ്ലണ്ടിലേക്ക് കടന്ന മദ്യ രാജാവായ മല്യയുടെ ഇന്ത്യയിലുള്ള സ്വത്തെല്ലാം അധികാരികൾ കണ്ടുകെട്ടിയിരിക്കുകയാണ്. 9,000 കോടിയോളം വായ്പയെടുത്താണ് കിങ് ഫിഷർ തലവൻ രാജ്യം വിട്ടത്.
സെൻസർ ബോർഡിെൻറ തലപ്പത്തുണ്ടായിരുന്ന നിഹ്ലാനിയുടെ പലതീരുമാനങ്ങളും സിനിമാ ആസ്വാദകരെ ചൊടിപ്പിച്ചിരുന്നു. തുടർച്ചയായ വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം സ്ഥാനം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.