റിപ്പബ്ലിക് ദിനത്തിന് തലേന്ന് റിലീസ് ചെയ്ത ഷാറൂഖ് ഖാൻ ചിത്രം റയീസും ഹൃത്വിക് റോഷൻ ചിത്രം കാബിലും ബോക്സ് ഒാഫീസ് കളക്ഷനിൽ കടുത്ത മത്സരത്തിലാണ്. റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോൾ ഷാരൂഖ് ചിത്രം റയീസ് തന്നെയാണ് മുമ്പിൽ. 75 കോടി കളക്ഷനുമായി റയീസ് കുതിക്കുകയാണ്. 50 കോടിയുമായി കാബിൽ തൊട്ടു പിറകിലുമുണ്ട്.
റയീസിന് ആദ്യദിനം 20.42 കോടിയാണ് ലഭിച്ചത്. 10.43 കോടിയായിരുന്നു കാബിലിന് ലഭിച്ചത്. രണ്ടാംദിനം റയീസിന് 26.30 കോടി ലഭിച്ചപ്പോള്‍ കാബിലിന് 18.67 കോടി ലഭിച്ചു. റിലീസായി നാല് ദിവസം പിന്നിടുമ്പോള്‍ 50 കോടി പിന്നിട്ടിട്ടുണ്ട് കാബില്‍. റയീസ് 75.44 കോടി നേടിയപ്പോള്‍ കാബിലിന്റെ ആകെ നേട്ടം 52.41 കോടി. ഇന്ത്യന്‍ ബോക്സ്ഓഫീസിലെ മാത്രം കണക്കുകളാണ് ഇതെല്ലാം. ആദ്യ ഞായറാഴ്ചയായ ഇന്നും ഇരുചിത്രങ്ങളും കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
#Raees is EXCELLENT... Wed 20.42 cr, Thu 26.30 cr, Fri 13.11 cr, Sat 15.61 cr. Total: ₹ 75.44 cr. India biz.
— taran adarsh (@taran_adarsh) January 29, 2017
#Raees is TERRIFIC internationally... OVERSEAS - Wed to Sat: $ 6.7 million [₹ 45.63 cr]... Some territories/screens yet to report.
— taran adarsh (@taran_adarsh) January 29, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.