കറാച്ചി: നാല് മാസത്തെ ഇന്ത്യൻ സിനിമ വിലക്കിന് ശേഷം ഷാരൂഖ് ഖാൻ ചിത്രം റയീസും ഹൃതിക് റോഷൻ ചിത്രം കാബിലും പാകിസ്താനിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനും തമ്മിൽ പ്രശ്നങ്ങളുണ്ടയതിനെ തുടർന്നാണ് പാകിസ്താനിൽ ബോളിവുഡ് സിനിമകൾക്ക് വിലക്ക് വന്നത്.
ഇന്ത്യ നടത്തിയ മിന്നലാക്രമണവും പഞ്ചാബിൽ നടന്ന ഉറി ഭീകരാക്രമണവുമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനും ബോളിവുഡ് സിനിമകളുടെ വിലക്കിനും കാരണമായത്. വിലക്കിനെ തുടർന്ന പല നിർമാതാക്കളും തങ്ങളുടെ സിനിമകളിൽ പാകിസ്താൻ താരങ്ങളെ അഭിനയിപ്പിക്കുന്നത് നിർത്തിയിരുന്നു.
ബോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കാതിരുന്നത് മൂലം വൻനഷ്ടമുണ്ടാവുകയും പ്രശ്നത്തിൽ ഇടപെടണമെന്ന് പാകിസ്താനിലെ തിയേറ്റർ ഉടമകൾ പാക് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് വിഷയത്തെ കുറിച്ച് പഠിക്കാനായി സർക്കാർ സമിതിയെ നിയോഗിക്കുകയായിരുന്നു. നിരോധനം നീക്കണം എന്നതാണ് സമിതിയുടെ ശിപാർശയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അങ്ങനെയെങ്കിൽ ഷാരൂഖ് ചിത്രം റയീസും കാബിലും പാകിസ്താനിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.