ബ്രിട്ടനിൽ നിന്ന് നാട്ടിലെത്തി വീട്ടുനിരീക്ഷണത്തിൽ കഴിയാതെ പാർട്ടിയിൽ പങ്കെടുത്തതിന് സമൂഹ മാധ്യമങ്ങളി ൽ ആക്ഷേപം നേരിട്ടുകൊണ്ടിരിക്കുന്ന ഗായിക കനിക കപൂറിന് പിന്തുണയുമായി ബോളിവുഡ് നടി സോനം കപൂർ. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമാണ് സോനം കനിക കപൂറിനെ പിന്തുണച്ച് രംഗത്തെത്തിയത്. മാധ്യമങ്ങളുടെ വിചാരണ അവസാനിപ്പിക്ക ണമെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത സോനത്തിനെ ട്രോളിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത ്തിയത്.
‘ഒമ്പതാം തീയതിയാണ് കനിക യു.കെയിൽ നിന്ന് തിരിച്ചെത്തിയത്. ആ സമയത്ത് ഇന്ത്യ സ്വയം ഐസൊലേഷനിൽ ആയ ിരുന്നില്ല. ഹോളി ആഘോഷിക്കുകയായിരുന്നു’ -സോനം കനികയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്ക് മറുപടി യായി ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റിന് താഴെ നിരവധിപേരാണ് സോനത്തിനെ എതിർത്ത് രംഗത്തെത്തിയത്. എത്രയും പെട്ടന്ന് ട്വിറ്ററിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് ചിലർ ഉപദേശിച്ചപ്പോൾ, കപൂർ എന്ന വാൽ ഉള്ളത് കൊണ്ടാണോ കനിക കപൂറിന് വേണ്ടി വാദിക്കുന്നതെന്ന് മറ്റുചിലർ ചോദിച്ചു.
Hey guys @TheKanikakapoor came back on the 9th. India was not self isolating but playing Holi.
— Sonam K Ahuja (@sonamakapoor) March 21, 2020
ഒമ്പതാം തീയതി ഇന്ത്യയിലെത്തിയ കനിക കപൂർ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ലഖ്നോവിലേക്ക് പോയത്. കോവിഡ് 19ൻെറ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഇൗയടുത്തും. ‘പത്ത് ദിവസങ്ങൾക്ക് മുമ്പ് എയർപോർട്ടിൽ വെച്ച് തന്നെ പരിശോധിച്ചപ്പോൾ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും നാല് ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് ശാരീരിക പ്രശ്നങ്ങൾ വന്നുതുടങ്ങിയതെന്നും’ കനിക കപൂർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
എന്നാൽ, വിദേശത്ത് നിന്ന് വന്നാൽ 14 ദിവസത്തോളം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിയമം തെറ്റിച്ചതിനെ ചോദ്യം ചെയ്താണ് ബോളിവുഡ് ഗായികയെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.