ബ്രാഡ്പിറ്റിന് എഫ്.ബി.ഐയുടെ ക്ളീന്‍ചിറ്റ്

ന്യൂയോര്‍ക്: മകനെ മര്‍ദിച്ച കേസില്‍ ഓസ്കര്‍ ജേതാവും ഹോളിവുഡ് താരവുമായ ബ്രാഡ്പിറ്റിനെതിരെ എഫ്.ബി.ഐ കുറ്റം ചുമത്തിയില്ല. ഫ്രാന്‍സില്‍നിന്ന് ലോസ് ആഞ്ജലസിലേക്കുള്ള യാത്രക്കിടെ സ്വകാര്യവിമാനത്തില്‍വെച്ച് 15 വയസ്സുള്ള മാഡോക്സിനെ മര്‍ദിച്ചെന്നാണ് ബ്രാഡ്പിറ്റിനെതിരെ ഉയര്‍ന്ന ആരോപണം. അതിനുശേഷമാണ് ആഞ്ജലീന ജോളി ബ്രാഡ്പിറ്റിനെതിരെ വിവാഹമോചനക്കേസ് ഫയല്‍ചെയ്തത്. ആറു മക്കളെ വിട്ടുകിട്ടണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
Tags:    
News Summary - Brad Pitt 'will not be charged' after FBI investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.