നോളൻ മാജിക്കിന് കൈയ്യടി; `ഡൻകിർകി`ന് മികച്ച കളക്ഷൻ

ക്രിസ്റ്റഫർ നോളന്‍ ചിത്രം 'ഡൻകിർക്' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രം 15 ദിവസം കൊണ്ട് മുടക്കുമുതലിന്‍റെ ഇരട്ടിയാണ് തിരിച്ചു പിടിച്ചത്. 66 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ചിത്രം ഇതിനോടകം 2002 കോടി നേടിയെന്നാണ് അനലിസ്റ്റുകള്‍ പുറത്തുവിട്ട കണക്കുകൾ. യു.എസ് ബോക്സോഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയത് 851 കോടിയാണ്. യുഎസ് ഒഴികെയുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് 1151 കോടി രൂപ. ഇന്ത്യയില്‍ നിന്ന് മാത്രം 21.33 കോടി രൂപ.

ചിത്രം പുറത്തിറങ്ങി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ യു.എസ് ആഭ്യന്തര ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ് ഈ നോളന്‍ ചിത്രം. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാൻസിലെ ഡൻകിർക്ക് നഗരത്തിൽ നടന്ന കുടിയൊഴിപ്പിക്കലിന്‍റെയും പലായനത്തിന്‍റെയും  കഥയാണ്‌ ചിത്രത്തിന്‍റെ പ്രമേയം. നോളൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഭാര്യ എമ്മ തോംസാണ് നിർമാണം. 

ഐമാക്സ് 65 എം.എം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡൻകിർക്കിന്‍റെ ചിത്രീകരണം. ടോം ഹാർഡി,  മാർക്ക് റൈലാൻസ്, കെന്നെത്ത് ബ്രാനഗ് തുടങ്ങിയവർ താരനിരയിലുണ്ട്. 
 

Tags:    
News Summary - Dunkirk Crosses $300M In Worldwide Box Office-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.