???? ????????????, ??????? ???????, ??????? ????????

'ദ് സ്ക്വയറി'ന് പാൻ ഡി ഒാർ; ഡയാന ക്രൂഗർ മികച്ച നടി, ജോക്കിൻ ഫോനിക്സ് നടൻ

കാൻ: ഇത്തവണത്തെ കാൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സ്വീഡിഷ് സംവിധായകൻ റൂപൺ ഒാസ്റ്റ്ലൻഡിന്‍റെ 'ദ് സ്ക്വയർ' പാൻ ഡി ഒാർ പുരസ്കാരം നേടി. ദ് ബിഗിൾഡ് എന്ന ചിത്രം സംവിധാനം ചെയ്ത സോഫിയ കപ്പോള മികച്ച സംവിധായികയായി.

ഡയാന ക്രൂഗർ (ഇൻ ദ ഫെയ്ഡ്) മികച്ച നടിയായും ജോക്കിൻ ഫോനിക്സ് (യു വെയർ നെവർ റിയലി ഹിയർ) മികച്ച നടനാ‍യും തെരഞ്ഞെടുക്കപ്പെട്ടു. 70ാം വാർഷിക പുരസ്കാരം നിക്കോൾ കിഡ്മാൻ സ്വന്തമാക്കി. ലൈൻ റാംസെ (യു വെയർ നെവർ റിയലി ഹിയർ) മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി. 

ഒരു മ്യൂസിയം ക്യുറേറ്ററുടെ കഥ പറയുന്ന ദ് സ്ക്വയർ വിമർശകരുടെ പ്രശംസ നേടിയില്ലെങ്കിലും സമകാലികം എന്ന് ജൂറി വിലയിരുത്തി. ബോംബ് സ്ഫോടനത്തിൽ ഭർത്താവിനെയും കുട്ടിയെയും നഷ്ടപ്പെട്ട ജർമൻ സ്ത്രീയുടെ ജീവിതാവസ്ഥ അവതരിപ്പിച്ചാണ് ഡയാന ക്രൂഗർ മികച്ച നടിയായത്.

വിഖ്യാത സംവിധായകൻ പെദ്രോ അൽമദോറിന്‍റെ നേതൃത്വത്തിലുള്ള ജൂറിയിൽ നടൻ വിൽസ് സ്മിത്തും അംഗമായിരുന്നു. 

Tags:    
News Summary - The Square wins Palme d'Or in Cannes Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.