മകൾ കേരി ഫിഷറുടെ മരണത്തിന് പിറകേ അമേരിക്കൻ നടി ഡെബ്ബി റെയ്നോൾഡ്സും മരിച്ചു

ലോസ് ആഞ്ജലസ്: ആരാധകലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച് ‘സ്റ്റാര്‍ വാര്‍’ ചിത്രങ്ങളിലെ നായിക കേരി ഫിഷറിനു പിന്നാലെ അമ്മയും വിഖ്യാത നടിയുമായ ഡെബി റെയ്നോള്‍ഡും വിടവാങ്ങി. 84 വയസ്സായിരുന്നു ഈ യു.എസ് അഭിനേത്രിക്ക്.  ഡെബിക്ക് പക്ഷാഘാതം സംഭവിച്ചതായും ബുധനാഴ്ച ലോസ് ആഞ്ജലസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്മയുടെ അവസാന വാക്കുകളില്‍ മകളുടെ വേര്‍പാട് ഉണ്ടാക്കിയ കൊടിയ വേദന നിഴലിച്ചിരുന്നതായി അവരുടെ മകന്‍ ടോഡ് ഫിഷര്‍ അറിയിച്ചു.

മകള്‍ക്കൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നതായി ഡെബി പറഞ്ഞതായും ടോഡ് ഫിഷര്‍ പറഞ്ഞു. പ്രമുഖ ഗായകനായ എഡി ഫിഷറാണ് ഡെബിയുടെ ഭര്‍ത്താവ്. 195060 കാലത്താണ് ഹോളിവുഡില്‍ ഡെബി  നിറഞ്ഞുനിന്നിരുന്നത്.   ‘ഇന്‍ ദ റെയ്ന്‍’ എന്ന സിനിമയിലെ അവരുടെ വേഷം കരിയറില്‍ പ്രശസ്തമായി.  
 വെള്ളിയാഴ്ച ലണ്ടനില്‍നിന്ന് ലോസ് ആഞ്ജലസിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മകള്‍ കേരി ഫിഷറിന്‍െറ മരണം.

 

Tags:    
News Summary - US actress Debbie Reynolds dies, a day after daughter Carrie Fisher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.