ആഞ്ജലീനയുടെയും ബ്രാഡ്പിറ്റിന്‍െറയും മെഴുകുപ്രതിമകളും ‘വേര്‍പിരിഞ്ഞു’

ലണ്ടന്‍: വിഖ്യാത ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വഴിപിരിയാന്‍ തീരുമാനിച്ച വിവരം ആരാധകലോകത്തെ തേടിയത്തെിയ തൊട്ടുടന്‍ അവരുടെ മെഴുകുപ്രതിമകളും ‘അകന്നുമാറി’.  ലണ്ടനിലെ പ്രസിദ്ധമായ ‘മാഡം തുസ്യൂഡ്സി’ല്‍ അടുത്തടുത്തായി നില്‍പുറപ്പിച്ച ഈ താരജോടികളുടെ സ്ഥാനം മാറ്റിയത് അധികൃതര്‍ തന്നെയാണ്. പുതിയ ചിത്രം ഇവര്‍ ഒൗദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. താര ദമ്പതികളുടെ വേര്‍പിരിയല്‍ ആരാധകലോകത്തിന് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണെന്നും ഇവരുടെ പ്രതിമകളെയും വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും ട്വിറ്ററില്‍ മ്യൂസിയം ഉദ്യോഗസ്ഥര്‍ കുറിച്ചു.

വിവാഹജീവിതം ആരംഭിക്കുന്നതിന്‍െറ തൊട്ടുമുമ്പ് 2013ലാണ് ജോളിയുടെയും പിറ്റിന്‍െറയും പ്രതിമകള്‍ മ്യൂസിയത്തില്‍ സ്ഥാനംപിടിച്ചത്. ഇരുവര്‍ക്കുമിടയില്‍  നികളാസ് കിഡ്മാന്‍െറ പ്രതിമയാണ് ഇപ്പോള്‍ ഇടംപിടിച്ചത്. പിറ്റിന്‍െറ പ്രതിമക്ക് തൊട്ടരികിലായി വിഖ്യാതനടന്‍ മോര്‍ഗന്‍ ഫ്രീമാന്‍ ആണുള്ളത്. കുടുംബത്തിന്‍െറ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് ആഞ്ജലീന ജോളി  ബ്രാഡ്പിറ്റുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കഴിഞ്ഞദിവസം ജോളിയുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. പൊരുത്തപ്പെടാനാവാത്ത കാരണങ്ങളാല്‍ രണ്ടുവര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഇരുവരും വിരാമമിടുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. പത്തുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനുശേഷം 2014ലാണ് ജോളിയും പിറ്റും വിവാഹിതരായത്.

എന്നാല്‍, പിറ്റിന്‍െറ കൂടെയുള്ള ജീവിതം ആഞ്ജലീനക്ക് സന്തോഷകരമായിരുന്നില്ളെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. കുടുംബത്തിന്‍െറ സന്തോഷത്തിനുവേണ്ടിയാണ് നടി ഈ തീരുമാനം കൈക്കൊണ്ടതെന്നും അവര്‍ പറഞ്ഞു. ആഞ്ജലീന  ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറല്ളെന്നും ദുഷ്കരമായ ഈ ഘട്ടത്തില്‍ അവരുടെ സ്വകാര്യത മാനിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ദമ്പതികളുടെ ആറു മക്കളെയും  വിട്ടുനല്‍കണമെന്ന് ഈ 41കാരി കോടതിയോട് ആവശ്യപ്പെട്ടു. പിറ്റിന് അവരെ സന്ദര്‍ശിക്കാനുള്ള അവകാശം നല്‍കാമെന്നും അഭ്യര്‍ഥിച്ചു.

ഏറെ ദു:ഖിതനാണെന്നും എന്നാല്‍, കുട്ടികള്‍ക്ക് നല്ലതുമാത്രം വരണമെന്നാണ് ആഗ്രഹമെന്നുമാണ് 52കാരനായ പിറ്റ് പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.