ബംഗളൂരു: മുൻ മന്ത്രിയും പ്രശസ്ത കന്നട നടനുമായ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതംമൂലമാണ് അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കന്നട സിനിമയിലെ സൂപ്പർ ഹീറോ ആയിരുന്ന അംബരീഷ് രാഷ്ട്രീയത്തിലിറങ്ങി എം.എൽ.എ, എം.പി, കേന്ദ്ര-സംസ്ഥാന മന്ത്രിപദങ്ങൾ അലങ്കരിച്ചു. മലയാളികൾക്ക് ഏറെ പരിചിതയായ നടി സുമലതയാണ് ഭാര്യ. മകൻ: അഭിഷേക്.
1972ൽ നഗരഹാവു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശം. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 230ഒാളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ’94ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ചേർന്ന ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. എന്നാൽ, സീറ്റ് വിഷയത്തിൽ ’96ൽ പാർട്ടി വിട്ട് ജനതാദളിൽ ചേർന്നു.
98ൽ മാണ്ഡ്യയിൽനിന്ന് വിജയിച്ചു. പിന്നീട് അദ്ദേഹം കോൺഗ്രസിൽതന്നെ തിരിച്ചെത്തി. മൻമോഹൻ സിങ് മന്ത്രിസഭയിൽ വാർത്തവിതരണ പ്രക്ഷേപണ സഹമന്ത്രി ആയിരുന്നു. കർണാടകയിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഭവനമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.