കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് നാദിർഷയെ മൂന്ന് തവണ വിളിച്ചെന്ന് മൊഴി. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണാണ് സുനിയും നാദിർഷയും തമ്മിെല ഫോൺ സംഭാഷണം സംബന്ധിച്ച നിർണായക മൊഴി നൽകിയത്. സുനി ജയിലിൽനിന്ന് തുടർച്ചയായി മൂന്ന് ദിവസം നാദിർഷയെയും ദിലീപിെൻറ മാനേജർ അപ്പുണ്ണിയെയും വിളിച്ചു. നാദിർഷയോട് ഒരു തവണ എട്ട് മിനിറ്റോളം സംസാരിച്ചു. പ്രതിഫലത്തെക്കുറിച്ചായിരുന്നു സംസാരം.
എന്നാൽ, ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നില്ല. കാവ്യ മാധവെൻറ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ എന്തോ ഏൽപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. ദിലീപിനും നാദിർഷക്കും തന്നെ തള്ളിപ്പറയാനാവില്ലെന്ന് സുനി പറഞ്ഞു. ദിലീപും നാദിർഷയുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്നും സുനി പറഞ്ഞതായി ജിൻസണിെൻറ മൊഴിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.