കൊച്ചി: നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലെത്തി നിൽക്കെ താരസംഘടനയായ അമ്മ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ചയായി. ബുധനാഴ്ച രാത്രി കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് നടി ആക്രമിക്കെപ്പട്ട സംഭവം ചർച്ച ചെയ്തത്. വിഷയം ചർച്ച െചയ്യില്ലെന്ന രീതിയിലാണ് യോഗം തുടങ്ങിയതെങ്കിലും നടിയെ ആക്രമിച്ചത് അടക്കം മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യുകയായിരുന്നു. എല്ലാ വിഷയങ്ങളും ചർച്ച െചയ്തതായി ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ആവശ്യമെങ്കിൽ വ്യാഴാഴ്ച നടക്കുന്ന ജനറൽ ബോഡിയിലും വിഷയം ചർച്ച ചെയ്യും.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന താരസംഘടനയുടെ യോഗം ശ്രദ്ധ നേടിയിരുന്നു. വൈകീട്ട് ഏഴിന് തുടങ്ങാനിരുന്ന എക്സിക്യൂട്ടിവ് യോഗം ഭാരവാഹികൂടിയായ ദിലീപിെൻറ പങ്കാളിത്തം ഉറപ്പ് വരുത്താൻ നീട്ടിവെക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്ന നടൻ ദിലീപ് വന്നശേഷം യോഗം തുടങ്ങാമെന്നായിരുന്നു ആദ്യം കരുതിയത്. ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നതോടെ ദിലീപിെൻറ അഭാവത്തിൽ േയാഗം ഒന്നരമണിക്കൂറോളം വൈകി തുടങ്ങുകയായിരുന്നു. അമ്മ എക്സിക്യൂട്ടിവ് അംഗവും വനിത താരസംഘടന ഭാരവാഹിയുമായ രമ്യ നമ്പീശൻ വിഷയം ഉന്നയിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാൽ, രമ്യ നമ്പീശൻ യോഗത്തിൽ ഹാജരായില്ല.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പ്രസിഡൻറ് ഇന്നസെൻറ് എക്സിക്യൂട്ടിവ് തുടങ്ങും മുെമ്പ വ്യക്തമാക്കിയിരുന്നു. കോടതിയിലുള്ള കേസാണിത്. അതുകൊണ്ടുതന്നെ ഇത് യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യാമെന്നും ഇന്നസെൻറ് പറഞ്ഞിരുന്നു. എന്നാൽ, യോഗത്തിൽ വിഷയം ചർച്ചക്ക് വരുകയായിരുന്നു.
പ്രസിഡൻറ് ഇന്നസെൻറ്, വൈസ് പ്രസിഡൻറുമാരായ കെ.ബി. ഗണേഷ്കുമാര്‍, മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, സെക്രട്ടറി ഇടവേള ബാബു, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, സിദ്ദീഖ്, കുക്കു പരമേശ്വരന്‍ എന്നിവർ പങ്കെടുത്തു. നടന്മാരായ പൃഥ്വിരാജ്, മുകേഷ് എന്നിവർ എത്തിയില്ല. അമ്മയുടെ യോഗശേഷം മാക്ട ഫെഡറേഷന്‍ യോഗം വ്യാഴാഴ്ച വീണ്ടും ചേരുമെന്ന് ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. അതേസമയം, അമ്മയുടെ ജനറല്‍ ബോഡി യോഗത്തിൽ നടി മഞ്ജുവാര്യർ പങ്കെടുക്കില്ല. ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.