കൊച്ചി: നടിെയ ആക്രമിച്ച കേസിൽ പൾസർ സുനിൽ, വിഷ്ണു, വിപിൻലാൽ എന്നിവെര വീണ്ടും ചോദ്യം ചെയ്യും. സുനിലിന് ജയിലിലേക്ക് ഫോൺ എത്തിച്ചു കൊടുത്ത് വിഷ്ണുവാണ്. കത്തെഴുതിയത് വിപിൻലാലും. സുനിലും പൊലീസും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കത്തെഴുതിയെതന്നാണ് വിപിൻലാൽ പറഞ്ഞിരുന്നത്. എന്നാൽ ഇൗ മൊഴി അന്വേഷണം വഴി തിരിച്ചു വിടാൻ വേണ്ടിയാണെന്ന് െപാലീസ് കരുതുന്നു. വിപിൻലാലിനെയും വിഷ്ണുവിനെയും മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. അതുകൊണ്ടു തന്നെ മൂവരെയും ചോദ്യം െചയ്യലിന് വീണ്ടും വിധേയമാക്കാനാണ് തീരുമാനം.
സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജയിലധികൃതരേയും ചോദ്യം ചെയ്തേക്കും. പൾസർ സുനി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് അന്വേഷണ സംഘെത്ത കുഴക്കുകയാണ്. സഹതടവുകാരുടെ പരസ്പരവിരുദ്ധ മൊഴികളും അന്വേഷണ സംഘത്തിനു തലവേദനയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.