കാക്കനാട്: നടന് ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിൽ മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരുടെയും കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ഗൂഢാലോചനക്ക് തെളിവ് കണ്ടെത്താൻ പൊലീസിെൻറ ഉൗർജിത നീക്കം. സുനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ഞായറാഴ്ച രാത്രി വൈകിയും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘമാണ് സുനിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നതെന്നാണ്വിവരം.
തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ സുനി ഒഴികെയുള്ള മൂന്ന് പ്രതികളെ മാത്രമാണ് ഞായറാഴ്ച വൈകീട്ട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് എത്തിച്ചത്. ഇന്‍ഫോപാർക്ക് സ്റ്റേഷനില്‍ പ്രതികളെ പാര്‍പ്പിക്കാന്‍ സൗകര്യമില്ലാത്തത് കൊണ്ട് പ്രതികളെ ചോദ്യം ചെയ്തശേഷം തൃക്കാക്കര സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ ഈ മാസം പത്ത് വരെയാണ് കാക്കനാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. നാല് ദിവസമായി തുടരുന്ന ചോദ്യം ചെയ്യലില്‍ ജയിലിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങളൊന്നും പ്രതികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതിനാൽ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച രാവിലെേയ തീരുമാനമുണ്ടാകൂ. ഗൂഢാലോചന കേസ് അന്വേഷിക്കുന്നവർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കേസന്വേഷണത്തിലെ പുരോഗതി വിലയിരുത്തി.
അതേസമയം സഹതടവുകാരുടെ സഹായത്തോടെ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനും ജയിലില്‍നിന്ന് കത്തെഴുതിയതുമായി ബന്ധപ്പെട്ട് കേസന്വേഷണം ഏറക്കുറെ പൂര്‍ത്തിയായി. സുനിയെയും സഹതടവുകാരെയും തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും പ്രതികളില്‍നിന്ന് പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.