കണ്ണൂർ: അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രങ്ങളുടെ എഡിറ്ററായിരുന്ന എം. മണി (85) നിര്യാതനായി. അടൂരിെൻറ ‘മുഖാമുഖം’ എന്ന ചിത്രത്തിന് എഡിറ്റിങ്ങിൽ സംസ്ഥാന സർക്കാർ അവാർഡും ‘മതിലുകൾ’ക്ക് ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചെന്നൈ ജമിനി സ്റ്റുഡിയോയിൽ ഫ്രീലാൻസ് എഡിറ്റർ ആയിരുന്ന മണി 1972ൽ ‘സ്വയംവര’ത്തിെൻറ നിർമാണം മുതലാണ് അടൂർ ഗോപാലകൃഷ്ണനുമായി ബന്ധെപ്പടുന്നത്. തുടർന്ന് ‘എലിപ്പത്തായം’ ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചു.
ഏറ്റവുമൊടുവിൽ ‘കലാമണ്ഡലം ഗോപി’ എന്ന ഡോക്യുമെൻററിയുടെ എഡിറ്റിങ്ങും നിർവഹിച്ചു. എം.ജി.ആർ, കമൽഹാസൻ തുടങ്ങിയവർ അഭിനയിച്ച സിനിമകളുടെ എഡിറ്റിങ്ങിലും സഹായിയായിരുന്നു. കന്നഡ, തെലുങ്ക്, ഒറിയ, ബംഗാളി സിനിമകളിലും എഡിറ്ററായി പ്രവർത്തിച്ചു. ഭാര്യ: പാപ്പിനി വീട്ടിൽ നിർമല. മകൻ: മോഹൻ (ചെന്നൈ). സംസ്കാരം ബുധനാഴ്ച ചാലിൽ എൻ.എസ്.എസ് ശ്മശാനത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.