പൾസർ സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ ഉൾപ്പെ​െട ഏഴ്​ പ്രതികളുടെ റിമാൻഡ്​ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 18 വരെ നീട്ടി. ​പൊലീസ്​ കസ്​റ്റഡിയിൽ വിട്ട പ്രതികളുടെ കാലാവധി ചൊവ്വാഴ്​ച അവസാനിച്ചതിനെ തുടർന്നാണ്​ കോടതിയിൽ ഹാജരാക്കിയത്​. കൂടുതൽ ചോദ്യം ചെയ്യലിന്​ തുടർന്നും കസ്​റ്റഡിയിൽ വേണമെന്ന പൊലീസി​​െൻറ ആവശ്യം അംഗീകരിച്ച്​​ റിമാൻഡ്​ നീട്ടുകയായിരുന്നു. 

സുനിയെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട്​ നാടകീയ രംഗങ്ങളാണ്​ കോടതിയിലും പരിസരത്തും അരങ്ങേറിയത്​.  രാവിലെ 10.20ന് വന്‍ സുരക്ഷ വലയത്തില്‍ കാക്കനാട് ജില്ല ജയിലില്‍നിന്നാണ് സുനിയെ എത്തിച്ചത്. കൂട്ടുപ്രതികളായ ബിജീഷ്, മാര്‍ട്ടിന്‍, മണികണ്​ഠന്‍, വടിവാള്‍ സലിം, ചാര്‍ളി, പ്രദീപ് എന്നിവരെ ആലുവ സബ് ജയിലില്‍നിന്നും കൊണ്ടുവന്നു.  സുനി കാറിലും മറ്റ് പ്രതികൾ പൊലീസ് വാനിലുമായിരുന്നു. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ്​ എത്തിയവരെയും മാധ്യമപ്രവർത്തകരെയുംകൊണ്ട്​ കോടതി പരിസരം തിങ്ങിനിറഞ്ഞിരുന്നു. മാധ്യമങ്ങ​ളുമായി സുനി സംസാരിക്കുന്നത്​ ഒഴിവാക്കാൻ പൊലീസ്​ പരമാവധി ശ്രമിച്ചു. പതിവിന്​ വിപരീതമായി കോടതിവളപ്പിലേക്ക് വാഹനം കയറ്റിനിര്‍ത്തിയാണ് പ്രതികളെ പുറത്തിറക്കിയത്.

സുനിയുടെ കേസ് വാദിക്കുന്നതിനെചൊല്ലി​ അഭിഭാഷകര്‍ തമ്മിലെ വാക്​പോരിനും കോടതി സാക്ഷിയായി. വക്കാലത്ത്​ ബി.എ. ആളൂരിനെ ഏൽപ്പിക്കുന്നതുസംബന്ധിച്ച അപേക്ഷ സുനി കോടതിയിൽ സമർപ്പിച്ചപ്പോൾ നേര​േത്ത വക്കാലത്ത്​ ഏറ്റെടുത്തിരുന്ന സി.പി. ടെനി എതിര്‍ത്തു. പ്രതിയെ ജയിലിൽ സന്ദർശിച്ച്​ വക്കാലത്ത് ഏറ്റെടുക്കുന്നത്​ കേട്ടുകേൾവി ഇല്ലാത്തതാണെന്നായിരുന്നു അദ്ദേഹത്തി​​െൻറ വാദം. കേസി​​െൻറ സുപ്രധാന ഘട്ടത്തില്‍ വക്കാലത്ത് അംഗീകരിക്കരുതെന്നും ടെനി ആവശ്യപ്പെട്ടു.

എന്നാല്‍, വക്കാലത്ത് ഏറ്റെടുത്തശേഷം അഭിഭാഷകന്‍ തിരിഞ്ഞുനോക്കിയില്ലെന്ന്​ ആളൂർ കുറ്റപ്പെടുത്തി. കോടതിയില്‍ അഭിഭാഷകര്‍ നോക്കിനില്‍ക്കെ സുനിക്ക് പൊലീസ്​ മർദനമേറ്റിട്ടും  വക്കാലത്ത് ഏറ്റെടുത്തയാൾ അറിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ, തർക്കത്തിൽ ഏർപ്പെട്ട ആളൂരിനെ  കോടതിയിൽ അനാവശ്യ കാര്യങ്ങൾ പറയരുതെന്ന്​ മജിസ്​ട്രേറ്റ്​ ലീന റിയാസ്​ താക്കീത്​ ചെയ്​തു. തുടര്‍ന്ന്, ആളൂരി​​െൻറ വക്കാലത്ത് അംഗീകരിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട വിസ്താരത്തില്‍ അര മണിക്കൂറിലധികം വക്കാലത്ത് മാറുന്നതിനെ ചൊല്ലിയായിരുന്നു. തുടർന്ന്​, 40 മിനിറ്റോളം പ്രതികളെ വിസ്​തരിച്ചശേഷം  സുനിയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചതിനെക്കുറിച്ചും വാദം നടന്നു. 

 

Tags:    
News Summary - ADV. A Aloor and Adv. Teni at bAngamaly Court actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.