'വില്ലനെ' വിലയിരുത്തുന്നവരോട് സംവിധായകന് പറയാനുള്ളത്...

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രം വില്ലനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ ചർച്ചകളെ വിമർശിച്ച് സംവിധായകൻ രംഗത്ത്. ചിലർ സിനിമയെ വിലയിരുത്തി 'തള്ളുന്നു'. തിരക്കഥ മുഴുവൻ വായിച്ചെന്നും  8കെ, വി എഫെക്റ്റ്സിനെ കുറിച്ചുമാണ് ചർച്ചകൾ നടക്കുന്നത്. യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുൻവിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ, ഒരു സംവിധായകന്‍റെ മാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ്‌ ഇവർ അവഹേളിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. 

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
'വില്ലൻ' എന്ന സിനിമയുടെ തിരക്കഥയെക്കുറിച്ച്‌, മെയ്ക്കിങ്ങിനെ കുറിച്ചൊക്കെ നടക്കുന്ന ചില വൻ ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. കള്ളപ്പേരുകളിൽ, ചില ഡിസ്ക്കഷൻ 'ഫോറ'ങ്ങളിലാണ്‌ സംഗതി അരങ്ങേറുന്നത്‌. 'നാന'യിൽ അടിച്ചുവന്ന ശ്രീകാന്തിന്റെ ചില ചിത്രങ്ങൾ വെച്ച്‌ മൊത്തം സിനിമയെ വിലയിരുത്തി 'തള്ളുന്നു.' ഒരുത്തൻ പറയുന്നു, തിരക്കഥ മുഴുവൻ വായിച്ചെന്ന്‌. പിന്നെ, 8കെ, വി എഫെക്റ്റ്സ്‌ എല്ലാത്തിനേം കുറിച്ച്‌ 'ആധികാരിക ചർച്ച.' ഒരുത്തൻ എഴുതുന്നു: ഈ സിനിമയിലെ വില്ലന്മാരൊക്കെ 'suited up' ആണെന്ന്. ഹോ.. എന്തൊരു ഇംഗ്ലീഷ്‌!!! യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുൻവിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ, ഒരു സംവിധായകന്‍റെ മാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ്‌ ഇവർ അവഹേളിക്കുന്നത്‌.

Full View
Tags:    
News Summary - b unnikrishnan says on discussion about villain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.