കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ രണ്ട് സഹതടവുകാർ അറസ്റ്റിൽ. വിഷ്ണു, സനൽ എന്നിവരാണ് അറസ്റ്റിലായത്. സുനിൽ കുമാറിെൻറ സഹ തടവുകാരായിരുന്നു ഇരുവരും. മാർച്ച് അവസാനത്തോടു കൂടിയാണ് ഇരുവരും ജയിലിൽ നിന്ന് ഇറങ്ങിയത്. സുനിൽ കുമാർ പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്നാണ് ഇവർ െപാലീസിന് െമാഴി നൽകിയത്.
സുനിൽ കുമാറിെൻറ കൈവശം പണമുണ്ടായിരുന്നില്ല. കേസുനടത്താൻ പണം വേണ്ടതിനാൽ ദിലീപിനോട് പണം വാങ്ങണമെന്ന് ആവശ്യപ്പെട്ടു. പണം ലഭിച്ചാൽ വിഹിതം നൽകാെമന്നും സുനിൽ കുമാർ അറിയിച്ചതായി ഇവർ െമാഴി നൽകി.സുനിൽ കുമാറിെൻറ കത്ത് ദിലീപിെനത്തിക്കാൻ മുൻകൈെയടുത്തതും വിഷ്ണുവാണ്.
ദിലീപിെൻറ പരാതി പ്രകാരമുള്ള കേസിലല്ല ഇവെര കോടതിയിൽ ഹാജരാക്കിയത്. നടിയെ അക്രമിച്ച കേസിെൻറ ഭാഗമായാണ് ഇവരെ ഹാജരാക്കിയത്. കോടതി ഇരുവരെയും റിമാൻഡ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.