ആസിഡ് ആക്രമണെത്ത അതിജീവിച്ച ലക്ഷ്മിയുടെ അതിജീവനത്തിന് പങ്കു വഹിച്ച അഭിഭ ാഷകയായ അപർണ ഭട്ടിന്റെ പേര് കൂടി ദീപിക പദുകോൺ ചിത്രം ചപാക്കിൽ ചേർക്കണമെന്ന് ഡൽഹി ഹൈകോടതി. ജ നുവരി 15നകം ചിത്രത്തിൽ ഇക്കാര്യം ഉൾപെടുത്തണമെന്നും ഹൈകോടതി ജഡ്ജി പ്രതിഭ എം. സിങ് നിർദേശിച്ചു.
അപർണയാണ് ലക്ഷ്മിയുടെ ജീവിതകഥ അന്വേഷിച്ചെത്തിയ സിനിമപ്രവർത്തകരോട് എല്ലാ കാര്യവും വിശദീകരിച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ ഇക്കാര്യം പരാമർശിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നും കോടതി ചോദിച്ചിരുന്നു.
നേരത്തെ അപർണ നൽകിയ ഹരജിയിൽ ‘ഈ സിനിമ പ്രദർശിപ്പിക്കുേമ്പാഴും സ്ത്രീകൾക്കെതിരെ ശാരീരികവും ലൈംഗികവുമായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ അപർണ ഭട്ടിെൻറ പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്...’ എന്ന വരി സിനിമയിൽ കാണിക്കണമെന്ന് കീഴ്കോടതി നിർദേശിച്ചിരുന്നു. ഇതിനെ എതിർത്ത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നൽകിയ അപ്പീലിലാണ് ഹൈകോടതിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.