കൊച്ചി: ദിലീപിെൻറ വീടിനും സ്ഥാപനങ്ങൾക്കും കനത്ത സുരക്ഷ. ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ആലുവ സബ് ജയിലിൽ ദിലീപിനെ കാണാനെത്തുന്നവർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ തിങ്കളാഴ്ച വൈകീട്ട് ദിലീപിെൻറ കോഴിക്കോട്ടും കൊച്ചിയിലുമുള്ള റസ്റ്റാറൻറുകൾ, ചാലക്കുടിയിലെ തിയറ്റർ എന്നിവക്കുനേരെ ആക്രമണം നടന്നിരുന്നു.
ചില സംഘടനകളുടെ നേതൃത്വത്തിൽ ഇവിടങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. തെൻറ സ്ഥാപനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രണ്ട് സുഹൃത്തുക്കൾ ആലുവ ജയിലിൽ ദിലീപിനെ കാണാൻ എത്തിയെങ്കിലും അനുവദിച്ചില്ല. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് സന്ദർശിക്കാൻ അനുമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.