കൊച്ചി: ദിലീപ് ഇടപെട്ട് അവസരം നഷ്ടപ്പെടുത്തിയതായി ആക്രമിക്കപ്പെട്ട നടി തന്നോട് പരാതിപ്പെട്ടിരുന്നെന്ന് ഇടവേള ബാബുവിെൻറ മൊഴി. ഏതൊക്കെ സിനിമയിൽനിന്നാണ് മാറ്റിനിർത്തിയതെന്ന് അറിയില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ദിലീപ് മലയാള സിനിമയിൽനിന്ന് തന്നെ അകറ്റാൻ ശ്രമിക്കുെന്നന്നായിരുന്നു നടിയുടെ പരാതി. ഇതിൽ വാസ്തവമുള്ളതായി തനിക്കും തോന്നിയിരുന്നു. അതിനാൽ ദിലീപുമായി വിഷയം സംസാരിച്ചു. എന്നാൽ, ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടേണ്ടെന്നായിരുന്നു മറുപടി. സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ കാവ്യ മാധവനും നടിയും തമ്മിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വാക്തർക്കമുണ്ടായതായും തുടർന്ന് ദിലീപ് നടിയോട് ദേഷ്യപ്പെട്ടതായും അറിയാമെന്ന് മൊഴിയിൽ പറഞ്ഞു.
മഞ്ജു വാര്യരുടെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്താൻ ശ്രമിച്ചതായി നടൻ കുഞ്ചാക്കോ ബോബനും മൊഴി നൽകിയിട്ടുണ്ട്. ‘ഹൗ ഒാൾഡ് ആർ യു’ ചിത്രവുമായി സഹകരിക്കരുതെന്ന രീതിയിൽ ദിലീപ് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.