തിരുവനന്തപുരം: നല്ല സിനിമകള്‍ക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് നില്‍ക്കുന്ന ഡെലിഗേറ്റുകളുടെ കാഴ്ചയാണ് ഇത്തവണയും ഫെസ്റ്റിവല്‍ തിയറ്ററുകള്‍ക്ക് മുന്നിലുണ്ടായത്. 450ഉം അതിനുതാഴെയും സീറ്റുകളുള്ള കൈരളി, ശ്രീ തുടങ്ങിയ തിയറ്ററുകളില്‍ നടന്ന ചിത്രങ്ങളുടെ പ്രദര്‍ശനം പലപ്പോഴും കൈയാങ്കളി വരെ എത്തി.
റിസര്‍വേഷനെ ചൊല്ലി ഡെലിഗേറ്റുകള്‍ സ്ക്രീന്‍ ഉപരോധിച്ചതോടെ മത്സരചിത്രം മാറ്റിവെക്കേണ്ട ഗതികേടുവരെ അക്കാദമിക്ക് വന്നു. തിരക്ക് എങ്ങനെ കുറക്കാം എന്നത് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന് ഏക പരിഹാരം ഫെസ്റ്റിവല്‍ കോംപ്ളക്സാണ്.
നിലവില്‍ ചിത്രാഞ്ജലിയിലാണ് കോംപ്ളക്സ് പണിയാനായി സര്‍ക്കാര്‍ സ്ഥലം കണ്ടത്തെിയിരിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് കോംപ്ളക്സ് യാഥാര്‍ഥ്യമാകുമെന്നാണ് മന്ത്രി എ.കെ. ബാലന്‍െറ ഉറപ്പ്. കഴിഞ്ഞ സര്‍ക്കാറും ഇതേ പല്ലവി ആവര്‍ത്തിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.