അവസാന ദിനം 30 ചിത്രങ്ങള്‍, സുവര്‍ണചകോരം നേടുന്ന സിനിമയുടെ പ്രദര്‍ശനവും

തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന്‍്റെ അവസാന ദിനമായ ഇന്ന് ഡൈ ബ്യൂട്ടിഫുള്‍ ഉള്‍പ്പടെ മത്സരവിഭാഗത്തില്‍ അഞ്ച്് ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം നടക്കും. വെയര്‍ ആര്‍ മൈ ഷൂസ്, ചിത്രോകാര്‍, ദ റിട്ടേണ്‍, സോള്‍ ഓണ്‍ എ സ്ട്രിംഗ് എന്നിവയാണ് ചിത്രങ്ങള്‍. ചിത്രോകാറാണ് ഈ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം. ഇതുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 30 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.  ഏഴ് ദിവസങ്ങളിലായി 176 ചിത്രങ്ങളാണ് 13 വേദികളില്‍ പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തില്‍ 12 ചിത്രങ്ങളും കണ്‍ട്രി ഫോക്കസ്, കെന്‍ ലോച്ച്, ജൂറി, മൈഗ്രേഷന്‍, മലയാളം സിനിമ ടുഡേ എന്നീ വിഭാഗങ്ങളിലായി ഓരോ ചിത്രവും പ്രദര്‍ശിപ്പിക്കും. വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങിനുശേഷം സുവര്‍ണചകോരം നേടുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

ശശിശങ്കറിന് ആദരമായി 'നാരായം'
മലയാളി സംവിധായകന്‍ ശശിശങ്കറിന്‍്റെ സ്മരണാര്‍ത്ഥം 'നാരായ'ത്തിന്‍്റെ പ്രദര്‍ശനം ശ്രീ തിയേറ്ററില്‍ രാവിലെ 9.15ന് നടക്കും. അറബി അദ്ധ്യാപികയായ ബ്രാഹ്മണ യുവതിയുടെ ജീവിതമാണ് ദേശീയ പുരസ്കാരം നേടിയ ഈ ചിത്രത്തിന്‍്റെ പ്രമേയം. കഴിഞ്ഞ ആഗസ്റ്റ് 10നാണ് ശശിശങ്കര്‍ അന്തരിച്ചത്. ഹോമേജ് വിഭാഗത്തില്‍ ഈ ചിത്രത്തോടൊപ്പം ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്താമിയുടെ ദ വിന്‍ഡ് വില്‍ ക്യാരി അസ് എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. രാവിലെ 9.30ന് ധന്യയിലാണ് പ്രദര്‍ശനം.

കാ ബോഡിസ്കേപ്പ്സ് ഇന്ന് വീണ്ടും
ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രദര്‍ശിപ്പിച്ച കാ ബോഡിസ്കേപ്പ്സ് ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. നിള തിയേറ്ററിലെ 3.30നാണ് പ്രദര്‍ശനം. ഇന്ത്യന്‍ സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്‍്റെ സംവിധായകന്‍ ജയന്‍ ചെറിയാനാണ്. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അനന്യ കാസറവള്ളിയുടെ ഹരികഥാ പ്രസംഗയും ഇന്ന് പ്രദര്‍ശിപ്പിക്കും. ശ്രീലങ്കന്‍ സംവിധായകന്‍ പ്രിയന്ത കലുവരാച്ചിയുടെ ദ റെഡ് ബട്ടര്‍ഫ്ളൈ ഡ്രീംസ്'എന്ന ചിത്രം ഉച്ച തിരിഞ്ഞ് 2.45ന് ന്യൂ സ്ക്രീന്‍ 1ല്‍ പ്രദര്‍ശിപ്പിക്കും.

മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍:

കൈരളി:
രാവിലെ 9.00 ഐ.സി  വെയര്‍ ആര്‍ മൈ ഷൂസ് (100 മി) സം  കിയോമാസ് പൗരാഹ്മഗ, 11.30 ഐ.സി. ദീ ലാസ്റ്റ് മ്യൂറല്‍ (127 മി), സം  സൈബല്‍ മിത്ര, ഉച്ചയ്ക്ക് 3.00 ഐ.സി ദി റിട്ടേണ്‍ (83മി) സം ഗ്രീന്‍ സെങ്

ശ്രീ:
രാവിലെ 9.15 ഹോം നാരായം (130 മി.) സംശശി ശങ്കര്‍, ഉച്ചയ്ക്ക് 12.00  ആര്‍.സി ദി ഫയര്‍മാന്‍സ് ബോള്‍ (71 മി) സംമിലോസ് ഫോര്‍മാന്‍, 3.15 സി.എഫ്.എഫ്  ഫാദര്‍ ഓഫ് മൈ ചില്‍ഡ്രന്‍ (110 മി) സം മിയാ ഹാന്‍സന്‍ ലൗ

നിള:
രാവിലെ 9.30 എം.സി.ടി മഹേഷിന്‍്റെ പ്രതികാരം (121 മി.) സം  ദിലീഷ് പോത്തന്‍, 11.45 ഐ.സി.എന്‍  ക്രോണിക്കിള്‍സ് ഓഫ് ഹാരി (106 മി) സംഅനന്യ കാസറവള്ളി, ഉച്ചകഴിഞ്ഞ് 3.30 ഐ.സി.എന്‍ ക ബോഡിസ്കേപ്സ് (99 മി), സം  ജയന്‍ ചെറിയാന്‍

കലാഭവന്‍:
രാവിലെ 9.15 എം.സി.ടിഡൈ ബ്യൂട്ടിഫുള്‍ (120 മി.) സംജൂന്‍ റോബ്ളസ് ലാന,  11.45 എം.എഫ് ഇന്‍ ദി ലാസ്റ്റ് ഡേസ് ഓഫ് ദി സിറ്റി (118 മി), സംതമെര്‍ എല്‍ സെയ്ദ്, ഉച്ചകഴിഞ്ഞ് 3.15 ഐ.സി സോള്‍ ഓണ്‍ എ സ്ട്രീങ് (142 മി) സം  യാങ് ഴാങ്

ടാഗോര്‍:
രാവിലെ 9.00 ലോ.സി ഡത്തെ് ഇന്‍ സരാജെവൊ (85 മി.) സംഡാനിസ് തനോവിക്, 11.30 ലോ.സി ഗ്രാജ്വേഷന്‍ (128 മി), സംക്രിസ്റ്റ്യന്‍ മുന്‍ഗ്യു, ഉച്ചയ്ക്ക് 2.15 ലോ.സി ഇല്ളെജിറ്റിമേറ്റ് (89 മി) സം  അഡ്രിയാന്‍ സിതാരു

ധന്യ:
രാവിലെ 9.30 ഹോമേജ് ദി വിന്‍ഡ് വില്‍ ക്യാരി അസ് (118 മി.) സംഅബ്ബാസ് കിരസ്താമി, ഉച്ചയ്ക്ക് 12.00 ലോ.സി. ഫ്രം നൗഹിയര്‍ (89 മി), സംമാത്യു ന്യൂട്ടന്‍, ഉച്ചകഴിഞ്ഞ് 3.00 റെട്രോ കെസ് (110 മി) സം  കെന്‍ ലോച്ച്

രമ്യ:
രാവിലെ 9.45 ലോ.സി.മോറിസ് ഫ്രം അമേരിക്ക (91 മി.) സംചഡ് ഹര്‍ട്ടികന്‍, ഉച്ചയ്ക്ക് 12.15 ലോ.സി. സുവോളജി (87 മി), സംഇവാന്‍ ഐ ട്വെര്‍ഡോവ്സ്കി, ഉച്ചകഴിഞ്ഞ് 3.15 ലോ.സി യുണൈറ്റഡ്സ് സ്റ്റേറ്റ്സ് ഓഫ് ലൗ (106 മി) സം  തൊമാസ് വസിലേവ്സ്കി

ന്യൂ സ്ക്രീന്‍ 1:
 രാവിലെ 9.15 ലോ.സി.അണ്ടര്‍ ദി ഷാഡോ (84 മി.) സംബബക് അന്‍വരി, 11.45 ലോ.സി ദി ടീച്ചര്‍ (102 മി), സംജാന്‍ റബ്ജിക്, ഉച്ചയ്ക്ക് 2.45 ലോ.സി റെഡ് ബട്ടര്‍ഫ്ളൈ ഡ്രീംസ് (86 മി) സം  പ്രിയന്ത കല്‍വരാച്ചി

ന്യൂ സ്ക്രീന്‍ 2:
രാവിലെ 9.30 ഐ.സി.എന്‍വെസറ്റേണ്‍ ഗാര്‍ഡ്സ് (108 മി.) സംലെനിന്‍ ഭാരതി, ഉച്ചയ്ക്ക് 12 എം.എഫ് മെര്‍ക്കാനെയര്‍ (103 മി), സംസച്ചാ വൂള്‍ഫ്

ന്യൂ സ്ക്രീന്‍ 3:
രാവിലെ 9.45 ലോ.സി എഡി റെയ്നോള്‍ഡ്സ് ആന്‍ഡ് ദി അയണ്‍ ഏഞ്ചല്‍സ് (106 മി.) സംഗുസ്താവോ മൊഹെനോ, ഉച്ചയ്ക്ക് 12.15 സി.എഫ്  ലിറ്റില്‍ ബ്രദര്‍ (97 മി), സംസെറിക് അപ്രിമോവ്

ശ്രീപത്മനാഭ:
രാവിലെ 9.15 ലോ.സി അമാ സാന്‍ (103 മി.) സംക്ളൗഡിയ വരജാവോ, 11.45 ജെ.എഫ് ലാന്തൂറി (115 മി), സംറസാ ഡൊര്‍മിഷിയാന്‍

 

Tags:    
News Summary - iffk 2016 last day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.