നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിെൻറ അന്വേഷണം നടൻ ദിലീപിെൻറ ബന്ധുവായ സ്ത്രീയിലേക്കും. മുഖ്യപ്രതി പൾസർ സുനി ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണിത്. ചോദ്യം ചെയ്യലിൽ ദിലീപിനോട് പൊലീസ് ഇക്കാര്യം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് എറണാകുളം ജില്ലയുടെ പല ഭാഗത്തും ഭൂമിയുണ്ട്. ഇവയിൽ പലതും കൃഷിക്കോ മറ്റുകാര്യങ്ങൾക്കോ ഉപയോഗിക്കാതെ തരിശിട്ടിരിക്കുകയാണ്.
ആലുവ ദേശത്തിനടുെത്ത ഏക്കറുകണക്കിന് ഭൂമിയോട് ചേർന്ന് പുറമ്പോക്ക് ൈകയേറ്റമുള്ളതായി ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ വകുപ്പ് അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.