തിരുവനന്തപുരം: സെന്‍സര്‍ഷിപ് ജനാധിപത്യത്തിന് ഭീഷണിയെന്ന് ‘കാ ബോഡിസ്കേപ്സ്’ സിനിമയുടെ സംവിധായകന്‍ ജയന്‍ ചെറിയാന്‍. സെന്‍സര്‍ഷിപ് കോളനിവത്കരണത്തിന്‍െറ തുടര്‍ച്ചയാണ്. പുരാതനവും കര്‍ക്കശവുമായ ഈ പ്രവണത കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയുടെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗത്തെ ആരാധിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ പൂര്‍വികരുടെ ചിന്തയും കാഴ്ചപ്പാടും ഇന്നത്തെ സമൂഹത്തേക്കാള്‍ പുരോഗമനപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.