ബംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ കര്‍ണാടകത്തില്‍ സിനിമ ചിത്രീകരണത്തിനുള്ള വിലക്ക് നീക്കി. കര്‍ണാടക ചലനചിത്ര അക്കാദമി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. മഞ്ജുനാഥ് പ്രസാദ് അറിയിച്ചു.
സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചുവേണം ചിത്രീകരണവും മറ്റു ജോലികളും ചെയ്യാനെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷൂട്ടിങ് സ്ഥലത്ത് പരമാവധി 50 ആളുകള്‍ മാത്രമേ പാടുള്ളൂ.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മുതല്‍ സംസ്ഥാനത്തെ സിനിമ-സീരിയല്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അനുമതി ലഭിച്ചതോടെ മുടങ്ങിക്കിടന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ ‘യുവരത്ന’, ‘റോബെര്‍ട്ട്’, ‘കബ്സ’ തുടങ്ങിയവയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും.
നേരത്തേ സീരിയല്‍, പരസ്യം, ഡോക്യുമെൻററി ചിത്രീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.