തൃശൂർ: ദിലീപിനെ ജയിലിൽ സന്ദർശിച്ച സംഗീത നാടക അക്കാദമി ചെയർേപഴ്സൺ കെ.പി.എ.സി ലളിതക്കെതിരെ സാംസ്കാരിക പ്രവർത്തകർ. ലളിതക്കെതിരെ നാടക പ്രവർത്തകരടങ്ങുന്ന സാംസ്കാരിക പ്രവർത്തകർ രംഗത്തു വന്നു. നടിയെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ തയാറാകാത്ത അവർ ആരോപണ വിധേയനായ നടനെ ജയിലിൽ സന്ദർശിച്ചതിലൂടെ അക്കാദമി ചെയർേപഴ്സൺ പദവിയുടെ പവിത്രതയും വിശ്വാസ്യതയും തകർത്തെന്നും അവർ അഭിപ്രായപ്പെട്ടു. ഇൗ സാഹചര്യത്തിൽ പദവി രാജിവെക്കുകയോ അല്ലെങ്കിൽ സംഗീത നാടക അക്കാദമി ചെയർേപഴ്സൺ സ്ഥാനത്തുനിന്ന് ലളിതയെ സർക്കാർ നീക്കുകയോ വേണമെന്നും ആവശ്യപ്പെട്ടു.
പ്രമുഖ നാടക പ്രവർത്തകനും രാജ്യാന്തര നാടകോത്സവത്തിെൻറ മുൻ ക്യൂറേറ്ററുമായ ദീപൻ ശിവരാമൻ, ‘രംഗചേതന’ ഡയറക്ടർ കെ.വി. ഗണേഷ്, സാംസ്കാരിക പ്രവർത്തക ദീപ നിശാന്ത് എന്നിവരാണ് ലളിതക്കെതിരെ ആദ്യം രംഗത്തുവന്നത്. ദീപൻ ശിവരാമെൻറയും ദീപ നിശാന്തിെൻറയും ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി നാടക പ്രവർത്തകർ അടക്കം നിരവധി പേരെത്തി. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായി ജയിലിൽ കഴിയുന്ന ദിലീപിനെ ജയിലിൽ സന്ദർശിച്ച കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി ചെയർേപഴ്സൺ പദവിയിൽനിന്ന് സർക്കാർ ഉടൻ നീക്കണമെന്ന് ദീപൻ ശിവരാമൻ ആവശ്യപ്പെട്ടു. ലളിതയുടേത് മോശം നടപടിയായി. അവർക്ക് തൽസ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശമില്ല. നാടക മേഖല അവരെ ബഹിഷ്കരിക്കണം -ദീപൻ ആവശ്യപ്പെട്ടു.
കെ.പി.എ.സി ലളിത ഒരു അഭിനേത്രി മാത്രമല്ലെന്നും നിരവധി കലാകാരന്മാരെയും കലാ സംഘങ്ങളെയും പ്രതിനിധീകരിക്കുന്ന സർക്കാർ സംവിധാനത്തിെൻറ അധ്യക്ഷയാണെന്നും കെ.വി. ഗണേഷ് അഭിപ്രായെപ്പട്ടു.അക്കാദമി അധ്യക്ഷപദവിയിലിരിക്കാനുള്ള അർഹത അവർക്ക് നഷ്ടപ്പെട്ടു. ലളിത സ്വമേധയാ ഒഴിയണം. അക്കാദമി ആസ്ഥാനത്തുനിന്ന് അര കി.മീ മാത്രം അകെലയുള്ള നടിയുടെ വീട്ടിൽ പോയി അവരെ സന്ദർശിക്കാനോ ആശ്വസിപ്പിക്കാനോ അവർ ശ്രമിച്ചില്ല -ഗണേഷ് കുറ്റപ്പെടുത്തി.
ക്രിമിനൽ കേസിൽ ആരോപിതനായി ജയിലിൽ കിടക്കുന്ന വ്യക്തിക്ക് അനുകൂലമായി വൈകാരികാന്തരീക്ഷം ഒരുക്കുന്ന വിധമുള്ള നടപടിയായി ലളിതയുടേതെന്ന് ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഗീത നാടക അക്കാദമി അധ്യക്ഷയായ ലളിത സർക്കാർ സംവിധാനത്തിെൻറ ഭാഗമാണെന്ന് ദീപ പറഞ്ഞു. നേരേത്ത, സിനിമ മേഖലയിൽനിന്ന് തനിക്കേറ്റ പീഡനങ്ങളെ ആത്മകഥയിൽ തുറന്നുപറഞ്ഞ ലളിതയുടെ നടപടിയെയും ഒാർമിപ്പിച്ചു.
അതേസമയം, താൻ വ്യക്തിപരമായാണ് ദിലീപിനെ കണ്ടതെന്നും അതിന് തനിക്ക് അവകാശമുണ്ടെന്നും ലളിത ‘മാധ്യമ’ത്തോട് പറഞ്ഞു. ദിലീപിനെ താൻ മകെൻറ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാൻ പാടില്ലെന്ന് പറയാൻ ആർക്കും അവകാശമില്ല. തെൻറ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുെണ്ടങ്കിൽ തെരുവിൽ തല്ലിക്കൊന്നോെട്ട, താൻ പിന്തുണക്കും. താൻ ദിലീപിനെ സന്ദർശിച്ചതിൽ ആർക്കും എന്തും പറയാം. ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ല -ലളിത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.