റിയലിസ്റ്റിക് സിനിമ തട്ടിപ്പാണ്; മഹേഷിന്‍റെ പ്രതികാര'ത്തിലും ഡ്രാമയുണ്ട് -ലാൽ ജോസ്

റിയലിസ്റ്റിക് സിനിമകൾ തട്ടിപ്പാണെന്ന് സംവിധായകൻ ലാൽ ജോസ്. സിനിമ പക്ക റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്‍ററിയ ായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നതെന ്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നാച്വറല്‍ സിനിമയായി ആഘോഷിച്ച 'മഹേഷിന്‍റെ പ്രതികാര'ത്തിൽ പോലും ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

നെഗറ്റീവ് ഷേഡുള്ള നായകകഥാപാത്രങ്ങളെ നേരത്തേ 'ഡയമണ്ട് നെക്‌ളസി'ല്‍ ഞാൻ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല.

ഞാന്‍ സംവിധാനം ചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകളായിരുന്നു. സത്യത്തില്‍ അത് പിറക്കേണ്ടത് ഇന്നായിരുന്നു. ചെറിയ നെഗറ്റീവ് ഷേഡുകൾ ഉണ്ടെങ്കിലും സര്‍വഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെ തന്നെയാണ് ഇന്നും മലയാള സിനിമ ആഘോഷിക്കുന്നതെന്നും ലാൽ ജോസ് പറഞ്ഞു.

Tags:    
News Summary - Laljose Against Realisric Cinema in Malayalam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.