ബംഗളൂരു: ‘നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം ചിരൂ. അതുകൊണ്ടാണ് എന്നെ തനിച്ചാക്കി പോകാൻ നീ മടിക്കുന്നത്. നിനക്കതിന് കഴിയില്ലല്ലോ?...’ പ്രാണനായിരുന്ന പ്രിയതമെൻറ വേർപാടിൽ ഉള്ളുരുകി മേഘ്ന രാജ് കുറിച്ചിട്ട വരികളിൽ കണ്ണീരിെൻറ നോവ്. ഒപ്പം ഇനിയുള്ള കാലം പ്രിയ ഭർത്താവ് ചിരഞ്ജീവി സർജയുടെ ഓർമകൾെക്കാപ്പം ജീവിക്കാൻ ൈെദവം നൽകുന്ന മധുരതരമായ സമ്മാനത്തെക്കുറിച്ചോർത്തുള്ള ആശ്വാസവും.
ഇൻസ്റ്റാഗ്രാമിലെഴുതിയ ഹൃദയഭേദകമായ കുറിപ്പിൽ ചിരുവിെൻറ നനവാർന്ന ഓർമകൾ വന്നു നിറയുന്നതിനൊപ്പം താൻ അമ്മയാകാൻ പോകുന്ന വിവരവും നടി െവളിപ്പെടുത്തുന്നു. ‘നമ്മുടെ കുഞ്ഞ് നമുക്കിടയിലെ ഉദാത്ത സ്നേഹത്തിെൻറ അടയാളമായി നീ എനിക്ക് നൽകിയ വിലപ്പെട്ട സമ്മാനമാണ്’ എന്ന് വിശേഷിപ്പിച്ചാണ് ഭർത്താവിെൻറ മരണത്തിന് ഒരാഴ്ചക്ക് ശേഷം മേഘ്ന കുറിപ്പെഴുതിയത്.
കുറിപ്പിെൻറ പൂർണരൂപം:
‘ചിരു,
ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചുെകാണ്ടിരുന്നിട്ടും എനിക്ക് നിേന്നാട് പറയാനുള്ളതൊന്നും വാക്കുകളിൽ കുറിക്കാനാവുന്നില്ല. നീ എനിക്ക് എന്തായിരുന്നുവെന്ന് വിവരിക്കാൻ ഈ ലോകത്തെ മുഴുവൻ വാക്കുകളും കടമെടുത്താലും കഴിയില്ല. നീ എെൻറ കൂട്ടുകാരനും കാമുകനും പങ്കാളിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഭർത്താവുമായിരുന്നു. ഇതിനെല്ലാമപ്പുറം മറ്റു പലതും കൂടിയായിരുന്ന നീ എെൻറ ആത്മാവിെൻറ ഭാഗമായിരുന്നു ചിരു..
ആ വാതിൽ കാണുേമ്പാൾ, ’ഞാൻ എത്തി’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് നീ വരുന്നില്ലെന്ന് അറിയുേമ്പാൾ എെൻറ ഉള്ളിൽ നിറയുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കാനാവുന്നില്ല. ഓരോ ദിവസവും, ഓരോ മിനിറ്റിലും നിന്നെ സ്പർശിക്കാൻ കഴിയാതെ വരുേമ്പാൾ എെൻറ ഹൃദയം തകർന്നു പോവുകയാണ്. സാവകാശവും വേദനാജനകവുമായ ഒരായിരം മരണങ്ങളെപ്പോലെ. പിന്നീട് മാന്ത്രികതയെന്നോണം എെൻറ ചുറ്റിലും നീയുണ്ടെന്ന തോന്നൽ വന്നു നിറയും. ഞാൻ തളരുന്നുവെന്ന തോന്നലുണ്ടാകുേമ്പാഴുന്ന സമയത്തെല്ലാം ഒരു മാലാഖയെപ്പോലെ നീ എന്നോടൊപ്പമുണ്ട്. ചിരൂ..നീ എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് എന്നെ തനിച്ചാക്കി പോകാൻ നീ മടിക്കുന്നത്. നിനക്കതിന് കഴിയില്ലല്ലോ?
നമ്മുടെ കുഞ്ഞ് നമുക്കിടയിലെ ഉദാത്ത സ്നേഹത്തിെൻറ അടയാളമായി നീ എനിക്ക് നൽകിയ വിലപ്പെട്ട സമ്മാനമാണ്. ഈ മധുരതരമായ അദ്ഭുതത്തിന് ഞാൻ നിന്നോട് അങ്ങേയറ്റം കൃതാർഥയാണ്. നമ്മുടെ കുഞ്ഞായി നീ ഭൂമിയിൽ തിരിച്ചെത്തുന്നതിന് കാത്തിരിക്കുകയാണ് ഞാൻ. ഹൃദയംനിന്നെ വീണ്ടും ഓമനിക്കാൻ വെമ്പുന്നു. നിെൻറ ചിരി വീണ്ടും കാണാൻ അക്ഷമയോടെയാണ് ഞാനിരിക്കുന്നത്. മുറിയിൽ മുഴുവൻ പ്രകാശം പരത്തുന്ന നിെൻറ ആ ചിരി കേൾക്കാൻ വല്ലാതെ കൊതിക്കുകയാണ്. ഞാൻ നിന്നെ അത്രമേൽ കാത്തിരിക്കുകയാണിവിടെ. അവിടെ നീയും എന്നെ കാത്തിരിക്കുന്നുണ്ടാവും. എെൻറ അവസാന ശ്വാസം വരെ നീയെന്നിൽ ജീവിക്കും. നിന്നെ ഞാൻ അത്രത്തോളം സ്നേഹിക്കുന്നു...’.
കന്നഡ നടൻ ചിരഞ്ജീവി സർജ ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 39 വയസായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ അനന്തരവനും കന്നഡ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനുമാണ്. ഇതിനോടകം 22 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ആദ്യ ചിത്രം. അവസാന ചിത്രമായ ശിവാർജുന ലോക്ഡൗണിന് തൊട്ടുമുമ്പാണ് തിയറ്ററിലെത്തിയത്.
നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട മേഘ്ന രാജിനെ ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2018ലാണ് ജീവിതസഖിയാക്കിയത്. രാജമാര്‍ത്താണ്ഡ, ഏപ്രില്‍, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുേമ്പാഴാണ് അപ്രതീക്ഷിത വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.