Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘നീ എന്നെ അത്രമാത്രം...

‘നീ എന്നെ അത്രമാത്രം സ്​നേഹിക്കുന്നുണ്ട്​ ചിരൂ, അതുകൊണ്ടാണ്​ എന്നെ തനിച്ചാക്കി പോകാൻ നീ മടിക്കുന്നത്​’- ഹൃദയഭേദക കുറിപ്പുമായി മേഘ്​ന

text_fields
bookmark_border
‘നീ എന്നെ അത്രമാത്രം സ്​നേഹിക്കുന്നുണ്ട്​ ചിരൂ, അതുകൊണ്ടാണ്​ എന്നെ തനിച്ചാക്കി പോകാൻ നീ മടിക്കുന്നത്​’- ഹൃദയഭേദക കുറിപ്പുമായി മേഘ്​ന
cancel

ബംഗളൂരു: ‘നീ എന്നെ അത്രമാത്രം സ്​നേഹിക്കുന്നുണ്ടെന്ന്​ എനിക്കറിയാം ചിരൂ. അതുകൊണ്ടാണ്​ എന്നെ തനിച്ചാക്കി പോകാൻ നീ മടിക്കുന്നത്​. നിനക്കതിന്​ കഴിയില്ലല്ലോ?...’ പ്രാണനായിരുന്ന പ്രിയതമ​​​​െൻറ വേർപാടിൽ ഉള്ളുരുകി മേഘ്​ന രാജ്​ കുറിച്ചിട്ട വരികളിൽ കണ്ണീരി​​​​െൻറ നോവ്​​. ഒപ്പം ഇനിയുള്ള കാലം പ്രിയ ഭർത്താവ്​ ചിരഞ്​ജീവി സർജയുടെ ഓർമകൾ​െക്കാപ്പം ജീവിക്കാൻ ൈ​െദവം നൽകുന്ന മധുരതരമായ സമ്മാനത്തെ​ക്കുറി​ച്ചോർത്തുള്ള ആശ്വാസവും.

ഇൻസ്​റ്റാഗ്രാമിലെഴുതിയ ഹൃദയഭേദകമായ കുറിപ്പിൽ ചിരുവി​​​​െൻറ നനവാർന്ന ഓർമകൾ വന്നു നിറയു​ന്നതിനൊപ്പം താൻ അമ്മയാകാൻ പോകു​ന്ന വിവരവും നടി ​െവളിപ്പെടുത്തുന്നു. ‘നമ്മുടെ കുഞ്ഞ്​ നമുക്കിടയിലെ ഉദാത്ത സ്​നേഹത്തി​​​​െൻറ അടയാളമായി നീ എനിക്ക്​ നൽകിയ​ വിലപ്പെട്ട സമ്മാനമാണ്​’ എന്ന്​ വിശേഷിപ്പിച്ചാണ്​ ഭർത്താവി​​​​െൻറ മരണത്തിന് ഒരാഴ്ചക്ക് ശേഷം മേഘ്​ന കുറിപ്പെഴുതിയത്​. 

കുറിപ്പി​​​​െൻറ പൂർണരൂപം: 
‘ചിരു,
ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു​െകാണ്ടിരുന്നിട്ടും എനിക്ക്​ നി​േന്നാട്​ പറയാനുള്ളതൊന്നും വാക്കുകളിൽ കുറിക്കാനാവുന്നില്ല. നീ എനിക്ക്​ എന്തായിരുന്നുവെന്ന്​ വിവരിക്കാൻ ഈ ലോകത്തെ മുഴുവൻ വാക്കുകളും കടമെടുത്താലും കഴിയില്ല. നീ എ​​​​െൻറ കൂട്ടുകാരനും കാമുകനും പങ്കാളിയും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഭർത്താവുമായിരുന്നു. ഇതിനെല്ലാമപ്പുറം മറ്റു പലതും കൂടിയായിരുന്ന നീ എ​​​​െൻറ ആത്​മാവി​​​​െൻറ ഭാഗമായിരുന്നു ചിരു..

ആ വാതിൽ കാണു​േമ്പാൾ, ’ഞാൻ എത്തി’ എന്ന്​ ഉറക്കെ വിളിച്ചു പറഞ്ഞ്​ നീ വരുന്നില്ലെന്ന്​ അറിയു​േമ്പാൾ എ​​​​െൻറ ഉള്ളിൽ നിറയുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കാനാവുന്നില്ല. ഓരോ ദിവസവും, ഓരോ മിനിറ്റിലു​ം നിന്നെ സ്​പർശിക്കാൻ കഴിയാതെ വരുേമ്പാൾ എ​​​​െൻറ ഹൃദയം തകർന്നു പോവുകയാണ്​. സാവകാശവും വേദനാജനകവുമായ​ ഒരായിരം മരണങ്ങളെപ്പോലെ. പിന്നീട്​ മാന്ത്രികതയെന്നോണം എ​​​​െൻറ ചുറ്റിലും നീയുണ്ടെന്ന തോന്നൽ  വന്നു നിറയും. ഞാൻ തളരുന്നുവെന്ന തോന്നലുണ്ടാകു​േമ്പാഴുന്ന സമയത്തെല്ലാം ഒരു മാലാഖയെപ്പോലെ നീ  എന്നോടൊപ്പമുണ്ട്​. ചിരൂ..നീ എന്നെ അത്രമാത്രം സ്​നേഹിക്കുന്നുണ്ടെന്ന്​ എനിക്കറിയാം. അതുകൊണ്ടാണ്​ എന്നെ തനിച്ചാക്കി പോകാൻ നീ മടിക്കുന്നത്​. നിനക്കതിന്​ കഴിയില്ലല്ലോ? 

നമ്മുടെ കുഞ്ഞ്​ നമുക്കിടയിലെ ഉദാത്ത സ്​നേഹത്തി​​​​െൻറ അടയാളമായി നീ എനിക്ക്​ നൽകിയ​ വിലപ്പെട്ട സമ്മാനമാണ്​. ഈ മധുരതരമായ അദ്​ഭുതത്തിന്​ ഞാൻ നിന്നോട്​ അങ്ങേയറ്റം കൃതാർഥയാണ്​. നമ്മുടെ കുഞ്ഞായി നീ ഭൂമിയിൽ തിരിച്ചെത്തുന്നതിന്​ കാത്തിരിക്കുകയാണ്​ ഞാൻ. ഹൃദയംനിന്നെ വീണ്ടും ഓമനിക്കാൻ വെമ്പുന്നു. നി​​​​​െൻറ ചിരി വീണ്ടും കാണാൻ അക്ഷമയോടെയാണ്​ ഞാനിരിക്കുന്നത്​. മുറിയിൽ മുഴുവൻ പ്രകാശം പരത്തുന്ന നി​​​​െൻറ ആ ചിരി കേൾക്കാൻ വല്ലാതെ കൊതിക്കുകയാണ്​. ഞാൻ നിന്നെ അത്രമേൽ കാത്തിരിക്കുകയാണിവിടെ. അവിടെ നീയും എന്നെ കാത്തിരിക്കുന്നുണ്ടാവും. എ​​​​െൻറ അവസാന ശ്വാസം വരെ നീയെന്നിൽ ജീവിക്കും. നിന്നെ ഞാൻ അത്രത്തോളം സ്​നേഹിക്കുന്നു...’.


കന്നഡ നടൻ ചിരഞ്​ജീവി സർജ ജൂൺ ഏഴിനാണ്​ ഹൃദയാഘാത​ത്തെ തുടർന്ന്​ മരിച്ചത്​. 39 വയസായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ അനന്തരവനും കന്നഡ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനുമാണ്. ഇതിനോടകം 22 ചി​ത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ്​ ആദ്യ ചിത്രം. അവസാന ചിത്രമായ ശിവാർജുന ലോക്​ഡൗണിന്​ തൊട്ടുമുമ്പാണ്​ തിയറ്ററിലെത്തിയത്​.  

നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട മേഘ്​ന രാജിനെ ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2018ലാണ്​ ജീവിതസഖിയാക്കിയത്​. രാജമാര്‍ത്താണ്ഡ, ഏപ്രില്‍, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരു​ങ്ങു​േമ്പാഴാണ്​ അപ്രതീക്ഷിത വിയോഗം.

 
 
 
 
 
 
 
 
 
 
 
 
 

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don't walk in shouting "I am home". There is a sinking feeling in my heart when I can't touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn't leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can't wait to bring you back to earth, as our child. I can't wait to hold you again. Can't wait to see your smile again. Can't wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.

A post shared by Meghana Raj Sarja (@megsraj) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsMeghana RajKannada moviesChiranjeevi Sarja
News Summary - Late Actor Chiranjeevi Sarja's Wife Meghana Raj Announces Pregnancy In Heartrending Post
Next Story