മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച യെദിൽ ഹെ മുഷ്കിലിനെതിരെ പ്രതിഷേധം ഉയർത്തുന്ന മഹരാഷ്ട്ര നവനിർമാൺ സേനയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം നസറുദീൻ ഷാ. തിയറ്ററുകൾ തല്ലിപ്പൊളിക്കുന്നമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം എം.എൻ.എസുകാർ അതിർത്തിയിൽ പോയി യുദ്ധം ചെയ്യട്ടേയെന്ന് നസറുദീൻ ഷാ പറഞ്ഞു. മുംബൈയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് എം.എൻ.എസിനെ ഷാ കുറ്റപ്പെടുത്തിയത്.
പ്രതിഷേധിക്കുന്നവർ കലാകാരന്മാരെ മാത്രമല്ല ലക്ഷ്യംവെക്കുന്നത്. സിനിമ തിയറ്ററുകൾ കത്തിക്കുമെന്ന് പറയുന്ന ശൂരന്മാർ ഉറിയിൽ പോയി തീവ്രവാദികളെ വെടിവെച്ച് കൊല്ലുകയാണ് ചെയ്യേണ്ടത്. എന്തു വന്നാലും പടം റിലീസ് ചെയ്യണമെന്ന് നസറുദീൻ ഷാ ആവശ്യപ്പെട്ടു.
താൻ കരൺ ജോഹറിന്‍റെ ആരാധകനല്ല. എങ്കിലും യെദിൽ ഹെ മുഷ്കിൽ കാണും. ഒരു കലാകാരന്‍റെ സൃഷ്ടിയെ പ്രതിസന്ധിയിൽ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. പാക് നടനെ അഭിനയിപ്പിച്ചതിൽ കരൺ ജോഹർ ക്ഷമാപണം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും നസറുദീൻ ഷാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.