വഡോദര: പുതിയ സിനിമയുടെ പ്രചാരണത്തിനായി റെയില്‍വേ സ്റ്റേഷനിലത്തെിയ നടന്‍ ഷാറൂഖ് ഖാനെ കാണാനുള്ള തിരക്കിനിടയില്‍പെട്ട് ശ്വാസംമുട്ടി ഒരാള്‍ മരിച്ചു. വഡോദര റെയില്‍വേ സ്റ്റേഷനിലത്തെിയ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താനാണ് (45) മരിച്ചത്. ഷാറൂഖ് ഖാനൊപ്പം റെയില്‍വേ സ്റ്റേഷനിലത്തെിയ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിനെ കാണാനത്തെിയതായിരുന്നു അദ്ദേഹം. തിരക്കിനിടയില്‍ ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പുതിയ സിനിമയായ റയീസിന്‍െറ പ്രചാരണത്തിനായി ഷാറൂഖും സംഘവും ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസില്‍ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകവെ വഡോദര സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. ആളുകള്‍ ട്രെയിനിന് സമീപത്തേക്ക് ഇടിച്ചുകയറി. ചിലര്‍ ട്രെയിനിന്‍െറ ജനാലയില്‍ തൂങ്ങിയും താരത്തെ കാണാന്‍ തിരക്കുകൂട്ടി. പുതിയ സിനിമയെക്കുറിച്ച് ഷാറൂഖ് ട്രെയിനിലിരുന്ന് ലൗഡ് സ്പീക്കറിലൂടെ സംസാരിച്ചു.
പരിപാടിക്കുശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിനൊപ്പം ആളുകളും ഓടാന്‍ തുടങ്ങിയതോടെയണ് ഫര്‍ഹീദ് ഖാന്‍ ഇതിനിടയില്‍പെട്ടത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും ഷാറൂഖിനെ കാണാന്‍ സ്റ്റേഷനിലത്തെിയിരുന്നു. 15,000ത്തോളം പേര്‍ സ്റ്റേഷനിലുണ്ടായിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഷാറൂഖ് ഖാന്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.