ടൊവീനോ നായകനാകുന്ന ബഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ചു. പള്ളിച്ചട്ടമ്പി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാന ം ചെയ്യുന്നത് ഡിജോ ജോസ് ആന്‍റണിയാണ്. ‘ക്വീന്‍’ ആയിരുന്നു ഡിജോയുടെ ആദ്യ ചിത്രം.
ഗോകുലം മൂവീസിനുവേണ്ടി ഗോകു ലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ ഒരുക്കുന്നത്.
തന്റെ സിനിമാ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി എന്ന് ഡിജോ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഹിസ്റ്റോറിക്കല്‍ ഡ്രാമ സിനിമയായിരിക്കും പള്ളിച്ചട്ടമ്പി എന്നും സംവിധാകന്‍ പറയുന്നു. എഴുത്തിലൂടെ ചരിത്രകഥ പറയുക എന്നതിലുപരി ഒരു മികച്ച വിഷ്വല്‍ എക്‌സ്പീരിയന്‍സ് ഒരുക്കുകയാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.