ഇസ്ലാമാബാദ്: ബോളിവുഡ് താരം ഋഷി കപൂറിെൻറ മാതാപിതാക്കൾ ജനിച്ചുവളർന്ന പാകിസ്താനിലെ വീട് മ്യൂസിയമാക്കി മാറ്റും. താരം ആവശ്യപ്പെട്ടതനുസരിച്ചാണ് മ്യൂസിയമാക്കി സംരക്ഷിക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി പറഞ്ഞു.
‘‘ഋഷി കപൂർ വിളിച്ച് കുടുംബവീട് മ്യൂസിയേമാ പൊതുസ്ഥാപനേമാ ആക്കണമെന്ന് നിർദേശിച്ചിരുന്നു. ആ ആവശ്യം അംഗീകരിക്കുകയാണ്’’ -വിദേശകാര്യ മന്ത്രി പറഞ്ഞു. പാക് ആഭ്യന്തരമന്ത്രി ശഹരിയാർ ഖാൻ അഫ്രീദിയും പെെട്ടന്നുതന്നെ ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഋഷി കപൂറിെൻറ മുത്തച്ഛൻ പൃഥ്വിരാജ് കപൂറാണ് െപഷാവറിൽ ഇൗ വീട് പണികഴിപ്പിച്ചത്. വിഭജനാനന്തരം കപൂർ കുടുംബം ഇന്ത്യയിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.