തിരുവനന്തപുരം: ഗോവന്‍ ചലച്ചിത്രമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രൂപാന്തരം എന്ന മലയാള സിനിമയിലെ ബാലതാരം സ്നേഹ ഐ.എഫ്.എഫ്.കെ.യില്‍ കാഴ്ചക്കാരിയായത്തെി. എം.പി. പത്മകുമാര്‍ സംവിധാനം ചെയ്ത് ഗോവന്‍ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രൂപാന്തരം എന്ന ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്ത് ഈ തിരുവനന്തപുരംകാരിയാണ്. അന്ധനായ കൊച്ചുപ്രേമന്‍്റെ കഥാപാത്രത്തോടൊപ്പം സഹായിയായി പാറു എന്ന കഥാപാത്രമായി അഭിനയമികവ് കാഴ്ചവെച്ചു. ആദ്യമായാണ് ക്യാമറയ്ക്കു മുന്നില്‍ അഭിനയിച്ചതെങ്കിലും അതിന്‍്റെ പേടിയൊന്നുമില്ലായിരുന്നുവെന്ന് കൊച്ചു പാറു പറഞ്ഞു. തമിഴ് നടന്‍ അജിത്തിന്‍്റെ ഫാനായ ഈ താരത്തിന് സിനിമയില്‍ സജീവമാകാനാണ് ആഗ്രഹം. അനുനിഷ ദമ്പതികളുടെ മകളാണ് സ്നേഹ. കുന്നുകുഴി മഡോണ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഈ കൊച്ചുതാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.