ഷാജി എന്‍. കരുണിന് ബാബുറാവു പെയിന്‍റര്‍ പുരസ്കാരം

കോലാപൂര്‍:  ദേശീയ പുരസ്കാര ജേതാവായ  പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണിന് കോലാപൂര്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ ആദരം. വ്യാഴാഴ്ച  നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍  കലാമഹര്‍ഷി ബാബുറാവു പെയിന്‍റര്‍ മെമോറിയല്‍ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചന്ദ്രകാന്ത് ജോഷി, സെക്രട്ടറി ദിലീപ് ബാപത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.   പ്രമുഖ മേക്ക് അപ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്ക്വാദിന് ചിത്രമര്‍ഷി അനന്ദ്റാവു പെയിന്‍റര്‍ പുരസ്കാരവും സമ്മാനിക്കും. ഒരാഴ്ച നീളുന്ന ഫെസ്റ്റിവലില്‍ ഇറാന്‍, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, സ്ലൊവീനിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കും. അന്ദ്രെസെജ് വജ്ദ, അബ്ബാസ് കിയരസ്തോമി, സ്റ്റാന്‍ലി കുബ്രിച് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Tags:    
News Summary - shaji n karun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.