ഇന്ത്യയിൽ വിഭജന രാഷ്ട്രീയമെന്ന് സോനം; സമൂഹ മാധ്യമങ്ങളിൽ വിമർശനം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തിൽ പ്രതികരിച്ച ബോളിവുഡ് നടി സോനം കപൂറിന് സമൂഹ മാധ്യമങ്ങളിൽ വിമർശനം. സോന ത്തിന്‍റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തും അധിക്ഷേപിച്ചുമുള്ള ട്രോളുകളാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളി ൽ നിറയുന്നത്. സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്കു പോവണമെന്നും ചില ട്രോളുകളിലൂടെ ആവശ്യപ്പെടുന്നു.

ഈ വിഷയം കടന്നുപോകുന്നതു വരെ മൗനം പാലിക്കുന്നതാണ് നല്ലത്. കാരണം, ഇതും കടന്നുപോകണം. 70 വര്‍ഷം മുന്‍പ് നമ്മള്‍ ഒരു രാജ്യമായിരുന്നു. ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്. അത് സങ്കടകരമാണ്. എനിക്കിപ്പോഴും ഇതേക്കുറിച്ച് മനസിലായിട്ടില്ല. ഈ വിഷയത്തില്‍ വൈരുദ്ധ്യം നിറഞ്ഞ ഒരുപാട് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് സങ്കീര്‍ണമായൊരു വിഷയമാണ്. സത്യം എന്താണെന്ന് ഇപ്പോഴും അറിയില്ല. പൂര്‍ണമായ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം ഇതേക്കുറിച്ച് അഭിപ്രായം പറയാം - സോനം പറഞ്ഞു.

വിമർശകർക്ക് മറുപടിയുമായി സോനം ട്വിറ്ററിലൂടെ രംഗത്തുവന്നു. ദയവായി ശാന്തരാകൂ. ജീവിക്കാൻ നോക്കൂ. ഒരാൾ പറയുന്ന കാര്യം വളച്ചൊടിച്ച് നിങ്ങൾക്കാവശ്യമുള്ള തരത്തിൽ ദുർവ്യാഖ്യാനം ചെയ്യരുത്. അതുകൊണ്ട് കണ്ണാടി നോക്കി നിങ്ങൾ ആരാണെന്നു കാണുക. വല്ല ജോലിയും ചെയ്യുക.' സോനം കുറിച്ചു.

Tags:    
News Summary - Sonam Kapoor speaks on Article 370 and Pakistan. Trolls tear her apart online for no reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.